28 September Tuesday

അജ്ഞാതരോഗം ബാധിച്ച് പശുക്കൾ ചത്തു

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021
പടിഞ്ഞാറത്തറ
അജ്ഞാത രോഗം ബാധിച്ച്‌ പശുക്കൾ  ചാവുന്നു.   കുപ്പാടിത്തറ മുണ്ടക്കുറ്റി കൊടൂർ വർക്കിയുടെ മൂന്ന്‌ പശുക്കൾ അജ്ഞാത രോഗം വന്ന്‌ ചത്തു. ഞായറാഴ്ച രാവിലെ തൊഴുത്തിൽ എത്തിയപ്പോൾ ഒരു പശുവിനെ  ചത്തനിലയിൽ കാണുകയും അൽപ്പസമയം കഴിഞ്ഞ്‌ രണ്ടെണ്ണം കൂടി കുഴഞ്ഞുവീണ്  ചാവുകയായിരുന്നു. ഒരു പശു അവശയായിട്ടുണ്ട്‌. 
 മൃഗഡോക്ടർമാർ സ്ഥലത്തെത്തി അവശയായ പശുവിന് കുത്തിവയ്‌പ്പെടുത്തു.  2.5 ലക്ഷത്തോളം വിലവരുന്ന 3 പശുക്കളാണ് ചത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top