05 June Monday
പ്ലസ് ടു

76.90 ശതമാനം വിജയം 7393 പേർക്ക്‌ ഉപരിപഠന യോഗ്യത

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

നൂറുശതമാനം വിജയം നേടിയ മാനന്തവാടി വിഎച്ച്‌എസ്‌ഇയിലെ വിദ്യാർഥികൾ അധ്യാപകരോടൊപ്പം

 കൽപ്പറ്റ

ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 76.90 ശതമാനം വിജയം. 60 സ്‌കൂളുകളില്‍നിന്നായി പരീക്ഷ എഴുതിയ 9,614 വിദ്യാര്‍ഥികളില്‍ 7,393 പേർ ഉപരിപഠനത്തിന്‌ യോഗ്യതനേടി. കഴിഞ്ഞ വർഷം 75.07 ശതമാനമായിരുന്നു വിജയം. കഴിഞ്ഞവർഷത്തേക്കാൾ 261 കുട്ടികൾ ഇത്തവണ പരീക്ഷ എഴുതി. മുൻവർഷത്തേക്കാൾ 372 കുട്ടികൾ കുടുതലായി ഉപരിപഠനത്തിന്‌ യോഗ്യതയും നേടി. 738 വിദ്യാര്‍ഥികള്‍ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ ലഭിച്ചു. കഴിഞ്ഞവർഷം ഇത്‌ 535 ആയിരുന്നു. സംസ്ഥാനത്ത്‌ ഏറ്റവും കുറച്ചുപേർ പരീക്ഷ എഴുതിയതും‌ ജില്ലയിലാണ്‌. 
 രണ്ട് സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി. അമ്പുകുത്തി എംജിഎച്ച്‌എസ്‌എസ്,‌ ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന പൂമല സെന്റ്‌ റോസല്ലാസ്‌ സ്‌പീച്ച്‌ ആൻഡ്‌ ഹിയറിങ്‌ എച്ച്‌എസ്‌എസ്‌ സ്കൂളുകളിലെ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു‌. അമ്പുകുത്തിയിൽ 50 കുട്ടികളും പൂമലയിൽ 17 കുട്ടികളുമാണ് പരീക്ഷയെഴുതിയത്. 
കൽപ്പറ്റ എൻഎസ്‌എസ്‌ ഇഎംഎച്ച്‌എസ്‌എസിൽ 98.86 ശതമാനമാണ്‌ വിജയം. 176 പേർ പരീക്ഷ എഴുതിയതിൽ 174 പേർ വിജയിച്ചു. സർക്കാർ സ്‌കൂളിൽ ഗവ. എച്ച്‌എസ്‌എസ്‌ മൂലങ്കാവാണ്‌ മുന്നിൽ. 94.26 ശതമാനം. 
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 51.16 ശതമാനമാണ്‌ വിജയം. പരീക്ഷ എഴുതിയ 688 വിദ്യാര്‍ഥികളില്‍ 352 പേർ ഉപരിപഠനത്തിന്‌ യോഗ്യരായി. 11 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസുണ്ട്‌. വിഎച്ച്‌എസ്‌ഇയിൽ മാനന്തവാടി വിഎച്ച്‌എസിഇക്ക്‌ നൂറുശതമാനം വിജയമുണ്ട്‌. 
 
വിഎച്ച്‌എസ്‌ഇ:
 83.63 ശതമാനം
കൽപ്പറ്റ
വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 83.63 ശതമാനം‌ വിജയം. വിജയശതമാനം മുൻവർഷത്തേക്കാൾ ഉയര്‍ന്നു. ഈ വിഭാ​ഗത്തില്‍ സംസ്ഥാനത്ത്‌ ഒന്നാമതാണ്‌ ജില്ല. കഴിഞ്ഞവർഷം 12–-ാം സ്ഥാനത്തായിരുന്നു. 776 പേർ പരീക്ഷ എഴുതിയതിൽ 649പേർ വിജയിച്ചു. 11 പേർക്ക്‌ മുഴുവന്‍ വിഷയത്തിലും എ പ്ലസുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top