11 April Sunday

- കോവിഡ് സർട്ടിഫിക്കറ്റ്‌ ബാവലി ചെക്ക്‌ പോസ്‌റ്റിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

 

ബാവലി
കർണാടകയിലേക്ക്‌ യാത്രചെയ്യുന്നവർക്ക്‌ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയ  കർണാടക സർക്കാരിന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ കാട്ടിക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാവലി ചെക്ക് പോസ്‌റ്റിലേക്ക്  മാർച്ച് നടത്തി.  കേന്ദ്രസർക്കാർ നിർദേശത്തിന്‌ വിരുദ്ധമായ നടപടികളാണ്‌ കർണാടക സർക്കാരിന്റേത്‌. തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.  മാനന്തവാടി ബ്ലോക്ക്‌ സെക്രട്ടറി കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി കെ കെ ശ്രീജിത്ത്‌, പ്രസിഡന്റ് നിധീഷ് ബാബു, ലിജീഷ്, എൻ ടി ഹാരിസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top