11 April Sunday

കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ കടുപ്പിച്ച്‌ കർണാടക; വലഞ്ഞ്‌ യാത്രക്കാർ

സ്വന്തം ലേഖകൻUpdated: Friday Feb 26, 2021

 

 
മാനന്തവാടി
വെള്ളിയാഴ്‌ച മുതൽ ആർടിപിസിആർ പരിശോധന  നടത്തിയ സർട്ടിഫിക്കറ്റ്‌ ഇല്ലാത്ത ആരെയും ചെക്ക് പോസ്റ്റുകൾവഴി കടത്തിവിടില്ലെന്ന് കർണാടക ആരോഗ്യവകുപ്പ് അധികൃതർ  അറിയിച്ചു.
വെള്ളിയാഴ്‌ച  മുതൽ പരിശോധന ശക്തമാക്കും കേരളത്തിൽ നിന്നും കർണാടകയിലേക്ക് പോകുന്നവർക്കും, കർണാടകയിൽ നിന്നും കേരളത്തിൽ വന്ന് തിരികെ പോകുന്നവർക്കുമാണ് കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയത്.  ബസ്‌   യാത്രക്കാർ, ടാക്‌സി –- സ്വകാര്യവാഹനങ്ങൾ, ലോറികൾ, ടിപ്പർ ഡ്രൈവർമാരും ഇതിൽ സഞ്ചരിക്കുന്നവരും കോവിഡ്  നെഗറ്റീവ്‌ പരിശോധന ഫലം കാണിക്കണമെന്നാണ്‌ നിബന്ധന.
പച്ചക്കറി, നിത്യോപയോഗ സാധനങ്ങൾ എന്നിവ കൊണ്ടു പോകുന്ന വാഹനങ്ങളിലുള്ളവർക്ക്‌ ചില ഇളവുകൾ നൽകും. ഇത്തരം വാഹനങ്ങൾ ചെക്ക് പോസ്റ്റുകളിൽ നേരത്തേ രജിസ്റ്റർ ചെയ്യണം.  ചരക്ക് വാഹനത്തിൽ പോകുന്നവർ പതിനഞ്ച് ദിവസത്തിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റ് നടത്തിയതിന്റെ  സർട്ടിഫിക്കറ്റ് കരുതണം. 
വ്യാഴാഴ്‌ച  ബൈരക്കുപ്പയിൽ  വയനാട് , മൈസൂരു ജില്ല പൊലീസ്‌ സൂപ്രൻഡുമാർ  ചർച്ച നടത്തി.  ബാവലിയിൽ  മൈസൂരു ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.അമർനാഥ്, മൈസൂരു സീസ് കൺട്രോൾ ഓഫീസർ ഡോ.ചിദംബരം, എച്ച്ഡി കോട്ട താലൂക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഡോ.രവികുമാർ എന്നിവരെത്തി ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നിർദ്ദേശം നൽകി.
 
മൂലഹള്ളയിലും 
കടുത്ത നിയന്ത്രണം
ബത്തേരി
കർണാടക, തമിഴ‌്നാട‌് അതിർത്തി ചെക്ക‌്പോസ‌്റ്റുകളിൽ കോവിഡ‌് രഹിത സർടിഫിക്കറ്റ‌് പരിശോധന ശക്തം. ദേശീയപാത 766ൽ മൂലഹള്ള ചെക്ക‌്പോസ‌്റ്റിൽ വ്യാഴാഴ‌്ച വാഹന യാത്രക്കാരെ ശരീരോഷ‌്മാവ‌് പരിശോധിച്ച ശേഷമാണ‌് കർണാടകത്തിലേക്ക‌് പ്രവേശിപ്പിച്ചത‌്. വരും ദിവസങ്ങളിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ‌് നെഗറ്റീവ‌് സർടിഫിക്കറ്റ‌് ഹാജരാക്കിയാൽ മാത്രമെ കർണാടക യാത്ര അനുവദിക്കുകയുള്ളൂ എന്ന മുന്നറിയിപ്പും കർണാടക പൊലീസും ആരോഗ്യ വകുപ്പും നൽകുന്നു. തമിഴ‌്നാട്ടിലേക്ക‌് പ്രവേശിക്കുന്ന താളുർ, പാട്ടവയൽ, നമ്പ്യാർകുന്ന‌് ചെക്ക‌് പോസ‌്റ്റുകളിലൂടെ കോവിഡ‌് രഹിത സർടിഫിക്കറ്റ‌് ഹാജരാക്കാത്തവര കടത്തിവിടാതെ തിരിച്ചയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top