30 March Thursday
കുടുംബശ്രീ രജത ജൂബിലി

പതിനായിരം
അയൽക്കൂട്ടങ്ങളിൽ 
ഇന്ന് സംഗമം

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
കൽപ്പറ്റ 
കുടുംബശ്രീ 25ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ട് ജില്ലയിലെ പതിനായിരം അയൽക്കൂട്ടങ്ങളിലും വ്യാഴം ‘ചുവട് 2023' അയൽക്കൂട്ട സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 മെയ് 17ന് പൂര്‍ത്തിയാകുന്നവിധത്തില്‍ വൈവിധ്യമാര്‍ന്ന കര്‍മപരിപാടികള്‍ക്ക് തുടക്കമിടും. അയല്‍ക്കൂട്ട സംഗമത്തിന്റെ ഭാഗമായി  സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും രാവിലെ എട്ടിന്‌ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് അയല്‍ക്കൂട്ട സംഗമഗാനം അവതരിപ്പിക്കും.  കലാപരിപാടികളും അരങ്ങേറും. 
അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായ 1.3 ലക്ഷം കുടുംബശ്രീ വനിതകൾ, അവരുടെ കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, പ്രത്യേക അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുക്കും.  അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവർത്തനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ഗുണമേന്മയുള്ള ജീവിത നിലവാരം എന്നിവ ഉൾപ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്റെ തുടക്കമായി അയൽക്കൂട്ട സംഗമത്തെ മാറ്റുകയാണ്
ഇതിലൂടെ ലക്ഷ്യമിടുന്നത്. 
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, ജില്ലാ പ്രോഗ്രാം മാനേജർ പി കെ സുഹൈൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top