18 January Tuesday

കെമ്പി സ്മാരക വനിതാ സമുച്ചയം നാടിനു സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

കെമ്പി സ്മാരക വനിതാ സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി 
ബ്ലോക്ക് പഞ്ചായത്ത് 2020–-21 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ വനിതാ സമുച്ചയം നാടിനു സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. എച്ച്‌ ബി പ്രദീപ്   അധ്യക്ഷനായി. വാർഡ് മെമ്പർ  ഷറഫുന്നിസ, ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര പ്രേമചന്ദ്രൻ , സിഡിഎസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ,  ഫാത്തിമബീഗം,  പി ആർ വെള്ളൻ എന്നിവർ സംസാരിച്ചു.  ചടങ്ങിൽ എൻ ക്യു എ എസ് ദേശീയ അവാർഡ് നേടിയ എടവക ഫാമിലി ഹെൽത്ത് സെന്ററിനു മൊമെന്റോ നൽകി. മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ നേടിയ   ഇൻസ്പെക്ടർ ഡി ഷറഫുദ്ദീനെ ആദരിച്ചു. സൈക്കിളിൽ സഞ്ചരിച്ച്‌ ചാരിറ്റി പ്രവർത്തനം നടത്തുന്ന ഇസ്‌ഹാഖ് ബേബിയെ  മൊമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി   സുഹ്റ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top