29 November Tuesday
ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം

ആവേശമായി വിളംബരജാഥ

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ജില്ലാ സ്റ്റേഡിയം ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ കൽപ്പറ്റയിൽ നടത്തിയ വിളംബരജാഥ

 കൽപ്പറ്റ

സ്റ്റേഡിയം ഉദ്ഘാടനത്തിന്‌ മുന്നോടിയായി നഗരത്തെ ആവേശത്തിലാഴ്‌ത്തി വിളംബരജാഥ. കൽപ്പറ്റ പുതിയ സ്റ്റാൻഡ്‌ പരിസരത്ത് നിന്നാരംഭിച്ച ജാഥ മുനിസിപ്പൽ ഓഫീസ് പരിസരത്ത്‌ സമാപിച്ചു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു വിളംബരജാഥ. കളരിപ്പയറ്റ്, കരാട്ടെ തുടങ്ങിയ ആയോധന കലകളും റോളർ സ്‌കേറ്റിങും ജാഥക്ക്‌ മിഴിവേകി. 
പഴയകാല ഫുട്ബോൾ താരങ്ങൾ, മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് അസോസിയേഷൻ അംഗങ്ങൾ, ജനപ്രതിനിധികൾ, പൾസ് എമർജൻസി ടീം, സ്പോർട്സ് അക്കാദമികളിലെ കായികതാരങ്ങൾ എന്നിവർ വിളംബരജാഥയിൽ പങ്കെടുത്തു. നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി, കൺവീനർ എം  മധു, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ്‌ കമ്മിറ്റിയംഗം കെ റഫീഖ്‌ എന്നിവർ നേതൃത്വംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top