03 October Tuesday

സംസ്ഥാന നാടക മത്സരം ‘അരങ്ങ് - 2022’ ബത്തേരിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
കൽപ്പറ്റ 
എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ എട്ടാമത് സംസ്ഥാന നാടക മത്സരം ഒക്ടോബർ രണ്ടിന്‌ ബത്തേരിയിൽ നടക്കും. ബത്തേരി നഗരസഭ ടൗൺഹാളിൽ രാവിലെ ഒമ്പതിന്‌ നാടക മത്സരം ആരംഭിക്കും. 10.15ന് നാടക നടി  നിലമ്പൂർ ആയിഷ  ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നായി പതിനഞ്ച് നാടകങ്ങളാണ് മത്സരിക്കുക.    
യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ ജനറൽ കൺവീനറും, ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് ചെയർമാനുമായി സംഘാടക സമിതിയുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനം. 25ന് ബഹുജന പങ്കാളിത്തത്തോടെ "അരങ്ങുണർത്താൻ വീട്ടകങ്ങളിലേക്ക്’ എന്ന പേരിൽ ഗൃഹസന്ദർശനം നടത്തും. രാവിലെ 10ന്‌ ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്യും. 27ന് നവമാധ്യമ പ്രചാരണത്തിന്റെ ഉദ്ഘാടനം ബത്തേരിയിൽ നടക്കും. 28-ന് വൈകിട്ട്‌ നാലിന്‌ ബത്തേരി ടൗണിൽ വിളംബര ജാഥ സംഘടിപ്പിക്കും. തുടർന്ന് സ്വാതന്ത്ര മൈതാനിയിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ ഗ്രാൻമ വയനാട് ഒരുക്കുന്ന നാടൻ പാട്ടുകൾ,   വയനാട് അഭിനയ അവതരിപ്പിക്കുന്ന  രണ്ടാൾ നാടകം " ഗുഡ് നൈറ്റ്’ എന്നിവ അരങ്ങേറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top