08 December Thursday

പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കർശന നടപടി വേണം: കെഎസ്ആർടിഇഎ

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
കൽപ്പറ്റ
 പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കെഎസ്ആർടിസി ബസ്സുകൾക്കുനേരെ വ്യാപകമായ രീതിയിൽ കല്ലേറ് നടത്തി ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കേൽക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെഎസ്ആർടിഇഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിൽനിന്ന് സർവീസ് നടത്തിയ ബത്തേരി–-ഗുരുവായൂർ, മാനന്തവാടി–-കോഴിക്കോട്, കൽപ്പറ്റ –- കോഴിക്കോട് ബസ്സുകളുടെ ചില്ലുകളെറിഞ്ഞ് തകർത്തു. കല്ലേറിൽ കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ പി ഒ ശശിക്ക് ശരീരമാസകലം ചില്ലുകൾ തറച്ച് പരിക്കേറ്റ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടത്തിയ മുഴുവൻ പേരെയും നിയമത്തിനുമുന്നിലെത്തിച്ച്‌ കർശന നടപടിയെടുക്കണം. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ജയരാജൻ, സി എം സുനിൽകുമാർ,  കെ ജെ റോയ്,  കെ എം ബിജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top