18 October Monday

ഭാരത് ബന്ദിന് നാടെങ്ങും ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

സ്‌കീം വർക്കേഴ്‌സ്‌ മുട്ടിൽ പോസ്റ്റാേഫീസ്‌ സമരം പി എം സന്തോഷ്‌ കുമാർ ഉദ്‌ഘാടനംചെയ്യുന്നു

ബെഫി ധർണ
കൽപ്പറ്റ
 27ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കൽപ്പറ്റ ഏരിയാ കമ്മിറ്റി ധർണ നടത്തി. ജില്ലാ സെക്രട്ടറി കെ അജയ് കുമാർ ഉദ്ഘാടനം ചെയ്തു. എസ് ഭാസ്കരൻ, സുധീഷ് കുമാർ, ജോബിൻ, ജയൻ, നിഖിൽ എന്നിവർ സംസാരിച്ചു.
ഹർത്താൽ
വിജയിപ്പിക്കും:
ലോയേഴ്സ് യൂണിയൻ
 കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് അടിയറ വെക്കുന്ന  കേന്ദ്രസർക്കാർ നയത്തിനെതിരെ  കർഷക സംഘടനകളും  ട്രേഡ് യൂണിയൻ, കർഷക തൊഴിലാളി സംഘടനകളും ഉൾപ്പെടെ ആഹ്വാനം ചെയ്ത ഭാരത് ബന്ദും സംസ്ഥാനത്തെ ഹർത്താലും വിജയിപ്പിക്കാൻ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി, സംസ്ഥാനങ്ങളുടെ അധികാരം  വളഞ്ഞ വഴിയിലൂടെ കൈയേറി ഇന്ത്യൻ കാർഷിക മേഖലയുടെയും കർഷകരുടെയും നിലനിൽപ്പുതന്നെ ചോദ്യം ചെയ്യുന്ന വിധത്തിൽ  കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധമായി നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന്‌ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. 
 
സംയുക്ത 
ട്രേഡ് യൂണിയൻ 
വടുവഞ്ചാൽ
27ന് ഭാരത്‌ ബന്ദിന്റെ ഭാഗമായി ജില്ലയിൽ നടത്തുന്ന ഹർത്താൽ വൻ വിജയമാക്കുവാൻ വടുവഞ്ചാലിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ യോഗം തീരുമാനിച്ചു. എം  ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. യു കരുണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ ഉണ്ണികൃഷ്ണൻ, ജോളി സ്‌കറിയ, അയൂബ് പള്ളിയാലിൽ, മുഹമ്മദ്‌ സുനിത്ത്‌, എം റഷീദ് എന്നിവർ സംസാരിച്ചു. കെ  അലവിക്കുട്ടി സ്വാഗതവും മനോജ്‌ കടച്ചിക്കുന്ന് നന്ദിയും  പറഞ്ഞു.
കെഎസ്‌എഫ്‌ഇ 
ഏജന്റുമാർ പണിമുടക്കും
കർഷക സംഘടനകൾ 27 ന് നടത്തുന്ന ഭാരത് ബന്ദിന്‌ പിന്തുണയുമായി കെഎസ്‌എഫ്‌ഇ ഏജന്റ്സ് അസോസിയേഷ(സിഐടിയു)നും.  കെഎസ്‌എഫ്‌ഇയിൽ തൊഴിലെടുക്കുന്ന മുഴുവൻ ഏജന്റുമാരും പണിമുടക്കി സമരത്തിൽ പങ്കാളികളാകണമെന്ന്‌  അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ  സുന്ദരം പിള്ളയും ആക്ടിങ്‌  ജനറൽ സെക്രട്ടറി ഇ കെ സുനിലും അഭ്യർഥിച്ചു.
ദേശീയ പണിമുടക്ക്‌: സ്‌കീം വർക്കേഴ്‌സ്‌ മാർച്ച്‌ നടത്തി
കൽപ്പറ്റ
 സംയുക്ത ട്രേഡ് യൂണിയൻ സ്‌കീം വർക്കേഴ്‌സിന്റെ നേതൃത്വത്തിൽ ദേശീയ പണിമുടക്കിന്റെ ഭാഗമായി അങ്കണവാടി, ആശാവർക്കർ, സ്‌കൂൾ പാചക തൊഴിലാളികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ  പോസ്റ്റാേഫീസ്‌ മാർച്ചും ധർണയും  നടത്തി. മിനിമം വേതനം 21,000 രൂപയാക്കുക, പെൻഷൻ പതിനായിരം രൂപ അനുവദിക്കുക, റിസ്‌ക് അലവൻസ് പ്രതിമാസം 10,000 രൂപയാക്കി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. തൊഴിലാളികൾ  27ന് നടക്കുന്ന ഭാരത്‌ ബന്ദിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. കൽപ്പറ്റയിൽ പണിമുടക്കിയ തൊഴിലാളികൾ ഹെഡ് പോസ്റ്റാേഫീസിലേക്ക് മാർച്ച്‌ നടത്തി. തുടർന്ന നടന്ന ധർണ  ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌  പി പി ആലി ഉദ്ഘാടനംചെയ്തു. എം കെ വിലാസിനി അധ്യക്ഷയായി. സി മൊയ്തീൻകുട്ടി, കെ അജിത, ഷരീഫ, സുഭാഷിണി, രാജാ റാണി, കെ ശ്രീജ  എന്നിവർ സംസാരിച്ചു. മേപ്പാടിയിൽ  സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ ടി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. മിനി എഡ്വിൻ അധ്യക്ഷയായി, ബി സുരേഷ് ബാബു, ടി പി സുമതി, ബീനാ സുരേഷ് എന്നിവർ സംസാരിച്ചു. പടിഞ്ഞാറത്തറയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാലന്‍ ഉദ്‌ഘാടനംചെയ്‌തു. എം ഡി ഫിലോ അധ്യക്ഷയായി. പ്രദീപൻ കാവര, പി എം ജോസ്‌, എ ലിസി, മറിയക്കുട്ടി, ജോയ്‌സി, വി ജെ ഏലിയാമ്മ എന്നിവർ സംസാരിച്ചു. 
    പനമരം പോസ്റ്റാേഫീസിനു മുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ സി ജബ്ബാർ ഉദ്‌ഘാടനംചെയ്തു. ബേബി തുരുത്തിയിൽ അധ്യക്ഷനായി. അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ പ്രസിഡന്റ്‌ കെ വി ഉമ, കെ ടി നിസാം, ഷാജി, ഇബ്രാഹിം, കെ ജി സുമ, എൻ ഷീബ, കെ ആർ സീതാലക്ഷ്മി എന്നിവർ സംസാരിച്ചു.    മുട്ടിൽ പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന ധർണ പി എം സന്തോഷ്‌കുമാർ ഉദ്ഘാടനംചെയ്തു. ശ്രീദേവി അധ്യക്ഷയായി. ദീപ പ്രമോദ്, ബീന, സാബു, രാധാമണി, ബാബു പിണ്ടിപുഴ, ദാസൻ കോട്ടക്കൊല്ലി, രമേശൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top