20 October Wednesday

കോവിഡ്‌ @ 338

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
കൽപ്പറ്റ
ജില്ലയിൽ വെള്ളിയാഴ്‌ച 338 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  442 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.29 ആണ്. എട്ട്‌  ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 335 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,14,228 ആയി. 1,07,302 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6141 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 4982 പേർ വീടുകളിലാണ് കഴിയുന്നത്.
 
രോഗം 
സ്ഥിരീകരിച്ചവർ
നൂൽപ്പുഴ 33, മേപ്പാടി 30, പനമരം 22, ബത്തേരി, തവിഞ്ഞാൽ 20 വീതം, തൊണ്ടർനാട് 19, തരിയോട് 16, കൽപ്പറ്റ, വൈത്തിരി 14 വീതം, പൂതാടി 13,  കോട്ടത്തറ 12, അമ്പലവയൽ, എടവക, കണിയാമ്പറ്റ, മാനന്തവാടി 11 വീതം,  മുട്ടിൽ 10, മൂപ്പൈനാട്, വെള്ളമുണ്ട 9 വീതം, പുൽപ്പള്ളി, വെങ്ങപ്പള്ളി  8 വീതം, മീനങ്ങാടി, മുള്ളൻകൊല്ലി, നെൻമേനി, പടിഞ്ഞാറത്തറ, തിരുനെല്ലി 6 വീതം, പൊഴുതന 4 ആളുകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുവന്ന ഓരോ പനമരം സ്വദേശികൾക്കും ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top