21 October Wednesday

നീറ്റ്, കീം പ്രവേശന പരിശീലനം: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020
കൽപ്പറ്റ
പട്ടികവർഗ്ഗ വികസന വകുപ്പ് 2021 ലെ നീറ്റ്, കീം പ്രവേശന പരീക്ഷകൾക്കായി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.  2020 മാർച്ചിലെ  പ്ലസ്ടു പരീക്ഷക്ക് സയൻസ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ചവരിൽ നിന്നും മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  തെരഞ്ഞെടുക്കുന്നവർക്ക് ഓൺലൈനായാണ് പരിശീലനം നൽകുക.  ഓൺലൈനായി പരിശീലനത്തിൽ പങ്കെടുക്കാൻ സൗകര്യമുള്ള പട്ടിക വർഗ്ഗ വിദ്യാർത്ഥികൾ പേര്, മേൽവിലാസം, ഫോൺ നമ്പർ, ജനന തീയതി, ജാതി വാർഷിക വരുമാനം 2019 നീറ്റ് പരീക്ഷ എഴുതിയിട്ടുണ്ടെങ്കിൽ ലഭിച്ച സ്‌കോർ, 2018 കീം  പരീക്ഷ എഴുതിയിട്ടുണ്ടെങ്കിൽ ലഭിച്ച സ്‌കോർ, വകുപ്പ് മുൻ വർഷങ്ങളിൽ നടപ്പാക്കിയ ഇതേ പരിശീലന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ആ വിവരം എന്നിവ ഉൾക്കൊള്ളിച്ച് വെള്ള കടലാസിൽ തയ്യാറാക്കി അപേക്ഷ എസ്എസ്എൽസി, പ്ലസ്ടു, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ജാതി, വരുമാന സർട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ സമ്മതപത്രം എന്നിവ സഹിതം അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 3.  വിലാസം ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്,   ബത്തേരി, പിൻ 673 592.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top