20 September Friday

ഗൂഡല്ലൂരില്‍നിന്നും കല്‍പ്പറ്റയ്‌ക്ക്‌ ബസ് സർവീസ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
ഗൂഡല്ലൂർ
തമിഴ്‌നാട് ട്രാസ്‌പോർട്ട് വകുപ്പിന്റെ ഗൂഡല്ലൂർ-–-കൽപ്പറ്റ ബസ് സർവീസ് ഞായറാഴ്‌ച ആരംഭിക്കും. ഗൂഡല്ലൂർ ഡിപ്പോയിൽനിന്നാണ് സർവീസ് ആരംഭിക്കുന്നത്.  ദേവർഷോല–-പാട്ടവയൽ–-ബത്തേരി വഴി കൽപ്പറ്റയിലെത്തും.  രാവിലെ 5.40ന്‌ ഗൂഡല്ലൂർനിന്ന് പുറപ്പെട്ട് 8.40 കൽപ്പറ്റയെത്തും. 8.50ന് കൽപ്പറ്റയിൽനിന്ന് പുറപ്പെട്ട്‌  11.45ന് ഗൂഡല്ലൂരെത്തും. 12ന്‌ ഗൂഡല്ലൂരിൽനിന്ന് പുറപ്പെട്ട് പകൽ മൂന്നിന്‌ കൽപ്പറ്റയിൽ എത്തും. 3.10ന് കൽപ്പറ്റയിൽനിന്നും പുറപ്പെട്ട് 6.15ന് ഗൂഡല്ലൂരിൽ എത്തും. വൈകിട്ട്‌  6.30ന്‌  ഗൂഡല്ലൂരിൽനിന്നും പുറപ്പെട്ട് രാത്രി എട്ടിന്‌ ബത്തേരിയിൽ എത്തും. ബത്തേരിയിൽനിന്നും എട്ടിന്‌ ഗൂഡല്ലൂരിലേക്ക്‌ തിരിക്കും.
പ്രധാന വാർത്തകൾ
 Top