19 September Sunday

അനധികൃത ഫീസ്‌: 
എസ്‌എഫ്‌ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
പുൽപ്പള്ളി 
കോവിഡ് കാലത്തും വിദ്യാർഥികളിൽനിന്ന്‌ നിയന്ത്രണമില്ലാതെ ഫീസ് വാങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടപടി പ്രതിഷേധാർഹമാണെന്നും ചെറുക്കുമെന്നും എസ്‌എഫ്‌ഐ പുൽപ്പള്ളി ഏരിയാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. നിർബന്ധമായി ഫീസ് വാങ്ങുകയും വർധിപ്പിക്കുകയും ചെയ്യുകയാണ്‌ അധികൃതർ. ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികളിൽനിന്ന്‌ ലാബ്‌, ലൈബ്രറി തുടങ്ങിയ ഫീസ്‌ പോലും വാങ്ങുകയാണ്‌. ഫീസ് അടയ്‌ക്കാത്ത കുട്ടികളുടെപേരിൽ ശിക്ഷാ നടപടിയുമെടുക്കുന്നുണ്ട്‌. ഏരിയാ പ്രസിഡന്റ്‌  അതുൽ ചാക്കോ, സെക്രട്ടറി എൽദോസ് മത്തായി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top