കൽപ്പറ്റ
തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിനെ മീനങ്ങാടി സ്വദേശി വി എസ് ആദിൽ നയിക്കും. സി പി ബിനോയ് കോച്ചും ശരത്ലാൽ മാനന്തവാടി മാനേജരുമാണ്.
ടീം അംഗങ്ങൾക്കുള്ള ജേഴ്സി വിതരണം കലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ക്യാപ്റ്റൻ ഒ ബി അനീഷും ടീം അംഗങ്ങൾക്കുള്ള കിറ്റ് അലവൻസ് വിതരണം മുൻ സംസ്ഥാന ഫുട്ബോൾ താരം ഹൈറുദ്ധീനും നിർവഹിച്ചു. ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പി എസ് പ്രവീൺ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..