20 June Thursday

വിദ്യാർഥികൾക്ക് ജില്ലാതല ക്വിസ് മത്സരം

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019
കൽപ്പറ്റ
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തനോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും.  29ന് കൽപ്പറ്റ വുഡ് ലാൻഡ്‌സ് ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് മത്സരം. പ്ലസ് വൺ, പ്ലസ്ടു, ഡിഗ്രി, പിജി വിദ്യാർഥികളായ 23 വയസ‌് കഴിയാത്തവർക്ക് രണ്ടു പേരടങ്ങുന്ന ടീമായി പങ്കെടുക്കാം. മത്സരാർത്ഥികൾ foodsafteydaywyd@gmail.com എന്ന വിലാസത്തിൽ നിർദ്ദിഷ്ട അപേക്ഷ  27ന് വൈകിട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം. 
ജില്ലാതല വിജയികൾക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. ആരോഗ്യം, ഭക്ഷ്യ സുരക്ഷാ എന്നീ വിഷയങ്ങളാണ് ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തുക. ജില്ലാതലത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 5,000, 2,000, 1,500 രൂപ എന്നിങ്ങനെ യഥാക്രമം സമ്മാനമായി ലഭിക്കും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും വയനാട് ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും, നാഷണൽ ഹെൽത്ത് മിഷന്റെയും സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ (വയനാട്) - 8943346192, ഭക്ഷ്യ സുരക്ഷാ ഓഫീസർ (കൽപ്പറ്റ) - 9072639570, ഭക്ഷ്യ സുരക്ഷാ ഓഫീസർ  ബത്തേരി) - 8943346570, അസി. കമ്മീഷണറുടെ കാര്യാലയം - 04935 246970 എന്നിവയുമായി ബന്ധപ്പെടാം.
 
പ്രധാന വാർത്തകൾ
 Top