24 April Wednesday

നാട്ടുകാർ റോഡുപരോധിച്ചു കടുവയുടെ ആക്രമണം ചീയമ്പത്ത‌് വൻ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

 

പുൽപ്പള്ളി
ചീയമ്പത്ത‌ും പരിസര പ്രദേശത്തും  നിരന്തരം ആക്രമണം നടത്തുന്ന കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട‌് നാട്ടുകാർ റോഡുപരോധിച്ചു. കടുവയുടെ ആക്രമണത്തെ തുടർന്ന‌് വൻ പ്രതിഷേധമാണ‌് നാട്ടുകാർ ഉയർത്തിയത‌്. തുടർന്ന‌്   വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഡിഎഫ്ഒ പി രഞ്ജിത്ത് കുമാറുമായി ചർച്ച നടത്തി. കടുവയെ ഉടൻ പിടികൂടാൻ ഒരു കൂടുകൂടി വയ‌്ക്കാൻ ധാരണായായി. കൂട്ടിൽ കെണിയുന്നില്ലെങ്കിൽ മയക്കുവെടിവച്ച‌് പിടികൂടാനും തീരുമാനമായി.  മൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് രണ്ട് ദിവസത്തിനകം ഉചിതമായ നഷ്ടപരിഹാരം നൽകാമെന്നും ഡിഎഫ്ഒ അറിയിച്ചു. വന്യമൃഗശല്യത്തിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ റെയിൽ ഫെൻസിങ് സ്ഥാപിക്കുക, പരിക്കേറ്റ വാച്ചർമാർക്കും അവരുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുക, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക, കടുവയെ പിടികൂടാൻ ഒന്നിലധികം കൂടുകൾ സ്ഥാപിക്കുക, ആവശ്യമെങ്കിൽ മയക്കുവെടി വച്ച് കടുവയെ പിടികൂടുക, 26ന് ചീയമ്പം 73 കവലയിൽ പ്രദേശവാസികളുടെ യോഗം കൂടി ജനജാഗ്രതാ സമിതി രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കുമെന്ന് ഡിഎഫ്ഒ നൽകിയ ഉറപ്പിേലാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്. ചർച്ചയിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ, എം എസ് സുരേഷ് ബാബു, കെ എസ് ഷിനു,  ടി ആർ രവി,  ബെന്നി കുറുമ്പാലക്കാട്ട്, ജോയി മണ്ണാർതോട്ടം തുടങ്ങിയവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top