കൽപ്പറ്റ
വിവിധ നിയമ ഭേദഗതികളിലൂടെ സഹകരണ മേഖല തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) കൽപ്പറ്റ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സമയബന്ധിതമായി പൂർത്തീകരിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചു.
സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. കെ പി അജയൻ പ്രവർത്തന റിപ്പോർടും ജില്ല സെക്രട്ടറി കെ സച്ചിദാനന്ദൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി കെ ബാബുരാജ് സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ ടി ബാലകൃഷ്ണൻ സ്വാഗതവും കൺവീനർ സിജോ എസ് അരുൺ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി ജി സതീഷ്(പ്രസിഡന്റ്), ജിഷ്ണുജിത്, എം പി സതി, രേണുകാദേവി(വൈസ് പ്രസിഡന്റുമാർ-), എം സുമേഷ്(സെക്രട്ടറി), ഷാജി കെ അലി, കെ യൂസഫ്, വി വി ലിജേഷ്(ജോയിന്റ് സെക്രട്ടറിമാർ), ബിപിൻ ദാസ്(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..