11 April Sunday

മാനന്തവാടി ബ്ലോക്ക്‌ ബജറ്റ്‌ കൃഷി വിളയും; പാർപ്പിടം ഉയരും

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

 

മാനന്തവാടി
കാർഷിക, പാർപ്പിട മേഖലകൾക്ക്‌  ഊന്നൽ നൽകി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്‌. കാർഷിക മേഖലയിൽ നടപ്പാക്കുന്ന  പദ്ധതികൾക്ക്‌ 334 ലക്ഷം വകയിരുത്തി.  ക്ഷീരകർഷകർക്ക് ഉൽപ്പാദക ബോണസിന്‌  270 ലക്ഷം, നെൽകൃഷി കൂലി സബ്സിഡി 32 ലക്ഷം, മത്സ്യകൃഷിക്ക് 10 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. ക്ഷീരകർഷകർക്ക് സേവനം വീട്ടുപടിക്കൽ എത്തിക്കുന്നതിന് മൊബൈൽ വെറ്ററിനറി ക്ലിനിക്ക് ആരംഭിക്കും. ഇതിന്‌ 22 ലക്ഷമുണ്ട്‌.   ലൈഫ്‌ ഭവനപദ്ധതിക്കായി 192.82 ലക്ഷം വകയിരുത്തി. 103.79 ലക്ഷം രൂപയാണ്‌ ആരോഗ്യമേഖലക്കുള്ളത്‌.  സഞ്ചരിക്കുന്ന ആതുരാലയ പദ്ധതി ‘കനിവി’ന്‌  40 ലക്ഷം അനുവദിച്ചു. ബ്ലോക്കിന്‌ കീഴിലുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങ ജനസൗഹൃദ കേന്ദ്രങ്ങളാക്കും. 
വനിതാ സ്വയം സഹായ സംഘങ്ങൾക്ക് തൊഴിൽ സഹായം നൽകുന്നതിന്  36 ലക്ഷവും  സ്നേഹതീരം  പദ്ധതിക്ക് 30 ലക്ഷവും നീക്കിവച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും വിദ്യാർഥി സ്കോളർഷിപ്പിനും പദ്ധതികളുണ്ട്‌. പട്ടികജാതി–-പട്ടികവർഗ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ്, പഠനമുറി,  സാക്ഷരതാ പ്രവർത്തനങ്ങൾ, പട്ടികവർഗ വിഭാഗത്തിലുള്ള കലാകാരന്മാരുടെ ഗ്രൂപ്പിന് സഹായം തുടങ്ങിയവയും ബജറ്റിൽ ഇടംപിടിച്ചു.12.55 കോടിയാണ്‌  പശ്ചാത്തല മേഖലക്കുള്ളത്‌. കുടിവെള്ള സൗകര്യങ്ങൾക്കും ശുചിത്വത്തിനുമായി 158 ലക്ഷമുണ്ട്‌. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ 50 കോടി ഉൾപ്പെടെ 80,05,87,021- രൂപ വരവും 79,96,06500- രൂപ ചിലവും 9,80,521 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന  ബജറ്റാണ്‌  വൈസ് പ്രസിഡന്റ് എ കെ ജയഭാരതി അവതരിപ്പിച്ചത്‌.  പ്രസിഡന്റ്‌  ജസ്റ്റിൻ ബേബി അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top