28 February Sunday

റിസോർട്ട്‌ അടച്ചുപൂട്ടാൻ ഉത്തരവ്‌; മറ്റിടങ്ങളിലും പരിശോധന

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021
കൽപ്പറ്റ
കണ്ണൂർ  ചേലേരിയിലെ യുവതി  കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മേപ്പാടി എളമ്പിലേരിയിലെ റിസോർട്ട്‌ അടച്ചുപൂട്ടാൻ കലക്ടർ അദീല അബ്ദുള്ള നിർദേശം നൽകി. സുരക്ഷാ വീഴ്‌ച കണ്ടെത്തിയതിനെ തുടർന്നാണ്‌ നടപടി. ഞായറാഴ്‌ച രാവിലെ കലക്ടർ  റിസോർട്ട്‌ സന്ദർശിച്ചു. കാടിനോട്‌ ചേർന്നുള്ള  റിസോർട്ടിൽ ഫെൻസിങ്ങില്ല. ‌  ഉരുൾപ്പൊട്ടൽ ഭീഷണിയുള്ള  പ്രദേശം കൂടിയാണിതെന്ന്‌ കലക്ടർ പറഞ്ഞു.  സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകളിലും ടെന്റുകളിലും പരിശോധന കർശനമാക്കുമെന്നും കലക്ടർ പറഞ്ഞു. പഞ്ചായത്ത്‌, വനം‌ അധികൃതരുമായി ചർച്ച ചെയ്‌ത്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ‌ ആവശ്യമായ നടപടികൾ കൈക്കൊള്ളും. മേപ്പാടിയിലെ സ്വകാര്യ റിസോർട്ടിന്‌ ലൈൻസില്ലെന്ന്‌ പഞ്ചായത്തധികൃതർ വ്യക്തമാക്കി. എന്നാൽ ലൈസൻസുണ്ടെന്നും ടെന്റൊരുക്കാൻ പ്രത്യേക ലൈസൻസ്‌ ആവശ്യമില്ലെന്നുമാണ്‌ റിസോർട്ടുകാരുടെ വാദം.  ജില്ലയില വനാതിർത്തിയോട്‌ ചേർന്നുള്ള റിസോർട്ടുകിലെല്ലാം ഇത്തരത്തിൽ ടെന്റുകളൊരുക്കി ‌ ടൂറിസ്‌റ്റുകളെ ആകർഷിക്കുന്നുണ്ട്‌. യാതൊരു സുരക്ഷയുമൊരുക്കാത്ത റിസോർട്ടുകളും ഇക്കൂട്ടത്തിലുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top