കൽപ്പറ്റ
വയനാട് , മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ മോഷണം, വിവാഹ തട്ടിപ്പ്, വ്യാജരേഖ ചമക്കൽ തുടങ്ങി നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ. തൃശ്ശൂർ കുന്നകുളം അങ്കൂർക്കുന്ന് രായമരക്കാർ വീട്ടിൽ അബ്ദുൾ റഷീദിനെ(47)യാണ് മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം എം അബ്ദുൾ കരിമും സംഘവും പിടികൂടിയത്. മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽനിന്നും ശ്രീകോവിലിലെ മാല, ഭണ്ഡാരത്തിലെ നിന്നും 10000 രൂപയും ഡിവിആർ എന്നിവ മോഷ്ടിച്ച പ്രതി കൂടിയാണിയാൾ.
പ്രതി സ്വന്തമായി മഹല്ല് കമ്മിറ്റികളുടെ നോട്ടീസ്, സീൽ എന്നിവ ഉണ്ടാക്കി പാവപ്പെട്ട മുസ്ലിം കുടുംബത്തിൽ വിവാഹ തട്ടിപ്പ് നടത്തിയിരുന്നു. എട്ട് വിവാഹം കഴിച്ചിട്ടുണ്ട്. പ്രതിക്കെതിരെ ഭാര്യമാർ കൊടുത്ത പരാതികൾ വിവിധ സ്റ്റേഷനുകളിൽ ഉണ്ട്. കൽപ്പറ്റ, മാനന്തവാടി, വൈത്തിരി സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..