29 February Saturday

രണ്ടാം ഘട്ടത്തിൽ പൂതാടി മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

പൂതാടി പഞ്ചായത്തിനുള്ള അവാർഡ്‌ മന്ത്രി പി തിലോത്തമനിൽ നിന്നും പ്രസിഡന്റ്‌ രുഗ്മിണി സുബ്രഹ്മണ്യൻ ഏറ്റുവാങ്ങുന്നു

കൽപ്പറ്റ
സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതി –-ലൈഫിന്റെ രണ്ടാം ഘട്ടത്തിൽ പഞ്ചായത്തടിസ്ഥാനത്തിൽ കൂടുതൽ വീട്‌ നിർമിച്ചത്‌ പൂതാടിയിൽ. 517 എഗ്രിമന്റ്‌വച്ചതിൽ 317 വീടുകളാണ്‌ പൂർത്തിയായത്‌. എടവക പഞ്ചായത്താണ്‌ രണ്ടാം  സ്ഥാനത്ത്‌. ഇവിടെ 278 എഗ്രിമന്റ്‌ വച്ചതിൽ 168 എണ്ണം പൂർത്തിയായി. പടിഞ്ഞാറത്തറയിൽ 159ഉം കണിയാമ്പറ്റയിൽ 116ഉം തവിഞ്ഞാലിൽ 103ഉം വീടുകൾ പൂർത്തിയായി. എല്ലാ പഞ്ചായത്തുകളിലുമായി 3911 എഗ്രിമന്റ്‌  വച്ചതിൽ 2192 വീടുകൾ ഇതുവരെ രണ്ടാം ഘട്ടത്തിൽ പൂർത്തിയായി. 868 എണ്ണത്തിന്റെ   മേൽക്കൂരവരെയുള്ള  നിർമാണം പൂർത്തിയായി.
പ്രധാന വാർത്തകൾ
 Top