17 August Wednesday
കനത്ത മഴ

വിളകൾ നശിച്ചു,
റോഡ് തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

അമ്പത്താറിൽ തകർന്ന റോഡ്

 പുൽപ്പള്ളി

   ചൊവ്വാഴ്ച പുലർച്ചെ പുൽപ്പള്ളി മേഖലയിലുണ്ടായ കനത്ത മഴയിൽ പരക്കെ നാശം. വിളഞ്ഞ നെൽപ്പാടങ്ങളും പഴുത്ത കാപ്പിത്തോട്ടങ്ങളും മഴയിൽ നശിച്ചു. ചേകാടി, അമരക്കുനി, ചെറ്റപ്പാലം തൂപ്ര ഭാഗങ്ങളിൽ വയലുകളിൽ  മഴയിൽ വെള്ളം കയറി വൻ നാശമുണ്ടായി. പതിനായിരക്കണക്കിന്‌ രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്‌. 
   പുൽപ്പള്ളി-, പൂതാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അമ്പത്താറ് - അമരക്കുനി റോഡിന്റെ ഇരുന്നൂറ് മീറ്ററളോളം ഭാഗം തകർന്ന് ഗർത്തമായി മാറി. ഇതുമൂലം നിരവധി കുടുംബങ്ങൾ ദുരിതത്തിലായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top