28 November Sunday

- കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി മൂന്നും നാലും സെമസ്‌റ്റർ 
പരീക്ഷകൾ റദ്ദാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

 കോഴിക്കോട്‌

കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ബിരുദതലത്തിലെ  മൂന്നും നാലും സെമസ്‌റ്റർ പരീക്ഷകൾ കോവിഡ്‌ സാഹചര്യത്തിൽ  റദ്ദാക്കണമെന്ന്‌ അവസാന വർഷ വിദ്യാർഥികളുടെ കൂട്ടായ്‌മ ‘വോയ്‌സ്‌ ഓഫ്‌ സിയു’ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
 രണ്ടാം വർഷത്തിലെ പഠനപ്രവർത്തനങ്ങൾക്കുവേണ്ട സമയവും സംവിധാനവും  ഏർപ്പെടുത്താൻ സർവകലാശാലയ്‌ക്കും കോളേജുകൾക്കും സാധിച്ചിട്ടില്ലെന്ന്‌ വിദ്യാർഥികൾ ആരോപിച്ചു. ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ അഭാവം, നെറ്റ്‌ വർക്ക്‌ പ്രശ്‌നം തുടങ്ങിയ കാരണങ്ങളാൽ പലർക്കും കൃത്യമായി ക്ലാസിൽ പങ്കെടുക്കാനായിട്ടില്ല. ഒന്നര വർഷംമുമ്പ്‌ നടന്ന ഒന്നാം സെമസ്‌റ്റർ പരീക്ഷാഫലം പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരുന്ന അഞ്ച്‌ മാസത്തിനുള്ളിൽ നാല്‌ സെമസ്‌റ്റർ പരീക്ഷകളും, ലാബ്‌ പരീക്ഷ, പ്രോജക്ട്‌, വൈവ, അസൈൻമെന്റുകൾ ഇവയെല്ലാം പൂർത്തിയാക്കണം. ഇത്‌ വിദ്യാർഥികൾക്ക്‌ താങ്ങാനാവില്ല.  ഇതുസംബന്ധിച്ച്‌ നൽകിയ പരാതിയിൽ ഹൈക്കോടതി യൂണിവേഴ്‌സിറ്റിക്ക്‌ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. പരീക്ഷകൾക്ക്‌ ഫോക്കസ്‌ പോയിന്റ്‌ നൽകാനെങ്കിലും തയ്യാറാവണമെന്നാണ്‌ ആവശ്യം. എം പി അഭിരാം, ആർ ഗോപീകൃഷ്‌ണ, അമൽ മനോജ്‌, എസ്‌ അഭിനവ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top