24 November Tuesday

സ്വപ്‌ന സാക്ഷാൽകാരം

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020
മേപ്പാടി
‘ലൈഫ്‌ ഉണ്ടായതുകൊണ്ടുമാത്രമാണ്‌ എനിക്ക്‌ വീട്‌ ഉണ്ടായത്‌. അല്ലെങ്കിൽ ഏറെ നാളായുള്ള ആ സ്വപ്‌നം ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കും’’ 
ഓട്ടോറിക്ഷാ തൊഴിലാളിയായ പാലവയൽ എരഞ്ഞിക്കൽ   ജംഷീദ്‌ ഇത്‌ പറയുമ്പോൾ വാക്കുകളിൽ ആഹ്ലാദത്തിന്റെ അലയൊലികളാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ ലൈഫ്‌ പദ്ധതിയോടുള്ള കടപ്പാടും.
‘സ്വന്തമായി വീട്‌ നിർമിക്കണമെന്ന്‌ ഏറെ നാളായുള്ള ആഗ്രഹമാണ്‌. അതിനായി പണി തുടങ്ങിയെങ്കിലും എവിടെയുമെത്തിയില്ല.  കൈയിലുള്ള ചെറിയതുക കൊണ്ട്‌ അടുത്തകാലത്തൊന്നും വീട്‌ നിർമിക്കാനാവില്ല.  തറാവാട്ടിൽ വലിയ കുടുംബമായി കഴിഞ്ഞു വരുമ്പോഴാണ്‌ ലൈഫ്‌ പദ്ധതി ആരംഭിച്ചത്‌. ലിസ്‌റ്റിൽ വരികയും അംഗീകാരം ലഭിക്കുകയും  ചെയ്‌തു.  ഇപ്പോൾ നല്ലൊരു വീടുണ്ട്‌.  ഭാര്യയും രണ്ട്‌ മക്കളുമായി സന്തോഷത്തോടെ കഴിയുന്നു..’‐ ജംഷീദ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top