28 November Saturday

സിമന്റ്‌ ക്ഷാമം: നിർമാണമേഖല പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

 

കൽപ്പറ്റ
കൃത്രിമ ക്ഷാമം സൃഷ്‌ടിച്ച്‌ സിമന്റ്‌ പൂഴ്‌ത്തിവെക്കുന്നത്‌ നിർമാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി   കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സിഡബ്ല്യുഎസ്എ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കോവിഡ് വ്യാപനം പാടെ തകർത്ത നിർമ്മാണമേഖല കരകയറാനാകാതെ പ്രതിസന്ധിയിലാണ്‌ .   പതിയെ ഉണർന്നു വരാൻ തുടങ്ങുമ്പോഴാണ് പുതിയ പ്രതിസന്ധി ഈ മേഖലയെ പിന്നോട്ട് വലിക്കുന്നത്.  സിമൻറ് കമ്പനികളുടെ ഗോഡൗണുകളിൽ ലക്ഷക്കണക്കിന് ചാക്ക്‌ സിമന്റ് കെട്ടി കിടക്കുന്നുണ്ട്‌. എന്നാൽ ആ വശ്യക്കാർക്ക് നൽകാതെ വില കയറ്റാം എന്ന ലക്ഷ്യത്തോടെ ‌  സിമന്റ്‌  പൂഴ്ത്തിവെച്ച്‌   കരിഞ്ചന്തയിൽ വിൽപ്പന നടത്താനാണ്‌ നീക്കം.
 സർക്കാരിന്റെ  ലൈഫ് ഭവന പദ്ധതി  വീടുകളുടെ നിർമ്മാണം ആരംഭിച്ച ഘട്ടത്തിലാണ്    സിമന്റ്‌ ക്ഷാമവും രൂക്ഷമാകുന്നത്. പല വിതരണക്കാരും ഉയർന്ന നിരക്കാണ് സിമന്റിന് ഈടാക്കുന്നത്.     പ്രശ്നത്തിന് ഉടൻ പരിഹാരം കാണാൻ അധികാരികൾ ഇടപെടണമെന്നും ഭാരവാ        ഹികൾ  ആവശ്യപ്പെട്ടു. സെക്രട്ടറി ജി ആർ സുബ്രഹ്മണ്യൻ,  സംസ്ഥാന കമ്മിറ്റി അംഗം സജീ മാനന്തവാടി, കൽപ്പറ്റ മേഖല സെക്രട്ടറി റോബിൻസൺ, കൽപ്പറ്റ യൂണിറ്റ് പ്രസിഡൻറ് അനൂപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top