13 November Wednesday

പച്ചപ്പ് ജനകീയ ദുരന്ത നിവാരണ സേന പരിശീലനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

 

കൽപ്പറ്റ
പച്ചപ്പ് പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ പത്ത് പഞ്ചായത്തിലും കൽപ്പറ്റ നഗരസഭയിൽനിന്നും തെരഞ്ഞെടുക്കുന്ന 10 പ്രവർത്തകരെ വീതം ഉൾപ്പെടുത്തി രൂപീകരിക്കുന്ന ജനകീയ ദുരന്ത നിവാരണ സേന അംഗങ്ങൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ പുത്തൂർവയൽ സ്വാമിനാഥൻ ഫൗണ്ടേഷനിൽ പരിശീലനം നൽകുന്നു. ദുരന്ത സമയത്ത് ദ്രുതഗതിയിൽ പ്രവർത്തിക്കാൻ ഉതകുന്ന രീതിയിൽ  ദുരന്തനിവാരണ അതോറിറ്റി, ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗം, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിശീലനം നൽകുന്നത്. രാവിലെ 10ന് സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പഞ്ചായത്ത് തലത്തിൽ രജിസ്റ്റർ ചെയ്തവർ രാവിലെ 9.30ന് പുത്തൂർവയൽ സ്വാമിനാഥൻ ഫൌണ്ടേഷനിൽ എത്തണമെന്ന് കോർഡിനേറ്റർ അറിയിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top