12 December Thursday
വോളിയിൽ കരുത്തുകാട്ടി ജില്ല ‌

നമ്മുടെ കുട്ടികൾ സൂപ്പറാ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

 

 
കൽപ്പറ്റ
കണ്ണൂരിൽ നടന്ന കേരള സ്‌കൂൾ നോർത്ത്‌ സോൺ ഗെയിംസിൽ വോളിബോളിൽ കരുത്തുകാട്ടി ജില്ല. ജൂനിയർ വിഭാഗത്തിൽ നോർത്ത്‌ സോൺ ചാമ്പ്യൻമാരും സീനിയറിൽ രണ്ടാം സ്ഥാനവും ജില്ലയ്‌ക്കാണ്‌. രണ്ട്‌ വിഭാഗങ്ങളിലായി ജില്ലയിൽനിന്നുള്ള മൂന്നുപേർ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന ടീമിൽ ഇടം കണ്ടെത്തി. ജൂനിയർ വിഭാഗത്തിൽ മലപ്പുറം, പാലക്കാട്‌ ടീമുകളെയും ഫൈനലിൽ കോഴിക്കോടിനെയും നേരിട്ടുള്ള സെറ്റുകൾക്ക്‌ കീഴടക്കിയാണ്‌ ജില്ല ചാമ്പ്യന്മാരായത്‌. കെ എം കീർത്തന നയിച്ച ടീമിൽ പൂജ കൃഷ്‌ണ, ടി എസ്‌ അഞ്‌ജലി, ആൻമേരി റോയി, ജസിൻ നവാസ്‌, ജിസ്‌ന സോണി, വൃന്ദ, എസ്‌ വിസ്‌മയ, അഞ്‌ജന സാറ സുനിൽ, സോഫിയ മോൾ, പി എസ്‌ കീർത്തന എന്നിവർ അംഗങ്ങളായിരുന്നു. സീനിയർ വിഭാഗത്തിൽ കടുത്ത മത്സരത്തിലാണ്‌  റണ്ണറപ്പായത്‌. കണ്ണൂരാണ്‌ ചാമ്പ്യന്മാർ. വർഷ സാജന്റെ നേതൃത്വത്തിൽ അൽജിയ ജോർജ്‌, സേതുലക്ഷ്‌മി, എസ്‌ വിഷ്‌ണുമായ, സംഗീത ജോസഫ്‌, ടി എസ്‌ അഞ്‌ജന, ടി എ ആര്യ, അഞ്‌ജന തോമസ്‌, ജോയസ്‌ ട്രീസ ജോസ്‌, എസ്‌ ജെ വിഷ്‌ണുമായ, അനീന എൽദോ എന്നിവർ കളത്തിലിറങ്ങി. സീനിയറിലെ മുഴുവൻ കളിക്കാരും ബത്തേരി സെന്റ്‌മേരിസ്‌ കോളേജിലെ വിദ്യാർഥിനികളാണ്‌. വി എം അശോകന്റെ കീഴിലാണ്‌ പരിശീലനം. വർഷ സാജൻ, ടി എസ്‌ അഞ്‌ജലി, കെ എം കീർത്തന എന്നിവരാണ്‌ ദേശീയമത്സരത്തിൽ കേരളത്തിനായി കളിത്തിലിറങ്ങുക. 
പ്രധാന വാർത്തകൾ
 Top