കൽപ്പറ്റ
ജില്ലാ സ്‌റ്റേഡിയം ഉദ്‌ഘാടനത്തിനോടനുബന്ധിച്ചുള്ള പ്രദർശന ഫുട്‌ബോളിൽ കളത്തിലിറങ്ങുന്നത് വൻ താരനിര. 26ന് 6.30നുള്ള മത്സരത്തിൽ കേരള പൊലീസും യുണൈറ്റഡ് എഫ്സിയുമാണ് ഏറ്റുമുട്ടുന്നത്.
സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ ശ്രീരാഗ്, സന്തോഷ് ട്രോഫി താരങ്ങളായ നിഷാദ്, മുഹമ്മദ് സഫ്‌നാദ്, ജംഷാദ്, അസർ, അന്തർ സർവകലാശാല താരം ഹാരി ബെയ്സൺ, അണ്ടർ–- 21 ദേശീയതാരം സാദ്ദിഖ് എന്നിവർ കേരള പൊലീസിനായും ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം എഫ്സിയുടെ താരങ്ങളായ മുഹമ്മദ് റാഷിദ്, യാസിൻ മാലിക്, ഗോകുൽ, കലിക്കറ്റ് സർവകലാശാലയുടെ അമീൻ, ബാവീൻ, മിഷാൽ, കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മുൻ ക്യാപ്റ്റൻ ഒ ബി അനീഷ്, സെൻട്രൽ എക്സൈസ് താരമായ മസൂദ്, കണ്ണൂർ യൂണിവേഴ്സിറ്റി താരം ഷിബിൻ,
ജൂനിയർ സ്റ്റേറ്റ് പ്ലയർ റോഷൻ എന്നിവർ യുണൈറ്റഡ് എഫ്സിക്കും വേണ്ടി ബൂട്ട് കെട്ടും. മുൻ ഇന്ത്യൻ താരം കേരള പൊലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടർ ഐ എം വിജയനും ഐഎസ്എൽ താരം സി കെ വിനീതും മുഖ്യാതിഥികളായി എത്തുന്നുണ്ട്. വിജയികൾക്ക് എം പി വീരേന്ദ്രകുമാർ സ്‌മാരക ട്രോഫിയും റണ്ണേഴ്സ് അപ്പിന് എം കെ ജിനചന്ദ്രൻ സ്മാരക ട്രോഫിയും സമ്മാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..