31 October Saturday

നെൽവയലുണ്ടോ... റോയൽറ്റി വാങ്ങാം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കൽപ്പറ്റ
സ്വന്തം ഉടമസ്ഥതയിലുള്ള നെൽവയലുകളിൽ തുടർച്ചയായി നെൽകൃഷി ചെയ്യുന്നതിന് നൽകിയിട്ടുള്ളവരും യാതൊരുതര പരിവർത്തനവും വരുത്താതെ തരിശായി ഇട്ടിയിരിക്കുന്നതുമായ 5 ഏക്കർ വരെ നെൽപ്പാടം ഉള്ള എല്ലാ ഭൂവുടമകൾക്കും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന ഒരു ഹെക്ടറിന് 2000 രൂപ നിരക്കിൽ പ്രതിവർഷം റോയൽറ്റി നൽകുന്നു.  നിലവിൽ നെൽകൃഷി ചെയ്യുന്നവരും നെൽവയലുകളിൽ വിള പരിക്രമത്തിന്റെ ഭാഗമായി പയറു വർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയ നെൽവയലുകളുടെ അടിസ്ഥാന സ്വഭാവ വ്യതിയാനം വരുത്താത്ത ഹൃസ്വകാല വിളകൾ കൃഷി ചെയ്യുന്നവരുമായ നിലമുടമകൾക്ക് റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും.  നെൽവയലുകൾ തരിശായിട്ടിരിക്കുന്ന ഭൂവുടമകൾക്ക്ഭൂമി നെൽകൃഷിക്കായി സ്വന്തമായോ മറ്റ് കർഷകർ, ഏജൻസികൾ എന്നിവ മുഖേനയോ ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ റോയൽറ്റി അനുവദിക്കും. എന്നാൽ   ഭൂമി തുടർന്നും മൂന്ന് വർഷം തുടർച്ചയായി തരിശായിക്കിടന്നാൽ പിന്നീട് റോയൽറ്റിക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.  അപേക്ഷകൾ www.aims.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കണം.  അപേക്ഷയോടൊപ്പം കരമടച്ച രസീത്, ആധാർ കാർഡ് അല്ലെങ്കിൽ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സമർപ്പിക്കണം.  വിശദവിവരങ്ങൾക്ക് അതത് കൃഷി ഭവനുമായി ബന്ധപ്പെടാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top