23 October Friday

അഴീക്കോടൻ രാഘവൻ ‌ രക്‌തസാക്ഷി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 

കൽപ്പറ്റ
കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്നു അഴീക്കോടൻ രാഘവൻ ‌  രക്‌തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രഭാതഭേരി നടത്തി പതാക ഉയർത്തി. ബ്രാഞ്ച്, ലോക്കൽ, ഏരിയ ‌ തലത്തിലും ജില്ലാകമ്മിറ്റി ഓഫീസിലും പതാക ഉയർത്തി. പ്രഭാതഭേരിയിലും പതാക ഉയർത്തലിലും  ആയിരങ്ങളാണ്‌ പങ്കെടുത്തത്‌. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ വൈത്തിരി ഏരിയാകമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി. സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ എംഎൽഎ പൊന്നടയിലും ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ മൊതക്കരയിലും പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ്‌ പതാക ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു അനുസ്‌മരണം.  ഫെയ്സ്ബുക്ക് പേജ് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ നേതാക്കൾ അനുസ്മരണ പ്രഭാഷണം നടത്തി.
കൽപ്പറ്റയിൽ രക്തസാക്ഷ്യം
കൽപ്പറ്റ
അഴീക്കോടൻ ദിനത്തോടനുബന്ധിച്ച്‌ സിപിഐ എം കൽപ്പറ്റ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ 146  കേന്ദ്രങ്ങളിൽ സമരസാക്ഷ്യം സംഘടിപ്പിച്ചു. ജില്ലയിൽ കൊല്ലപ്പെട്ട സിപിഐ എം പ്രവർത്തകർക്ക്‌ ആദരാഞ്‌ജലിയർപ്പിച്ച്‌ പ്രഭാതഭേരി സംഘടിപ്പിച്ച്‌ പാതകകൾ ഉയർത്തി. എല്ലാ കേന്ദ്രങ്ങളിൽ പ്രവർത്തകർ  അനുസ്‌മരണവും പ്രതിജ്ഞയുമെടുത്തു. ബ്രാഞ്ച്‌തലത്തിലായിരുന്നു പരിപാടി. 3600പേർ പങ്കെടുത്തു.
കൽപ്പറ്റ നടുപ്പാറ ബ്രാഞ്ചിൽ  ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു.  മുണ്ടേരി ബ്രാഞ്ചിൽ  സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ എംഎൽഎ, എടഗു നി  ബ്രാഞ്ചിൽ കെ റഫീഖ്,  കോട്ടത്തറ ബ്രാഞ്ചിൽ ഏരിയ സെക്രട്ടറി   എം മധു,  ചെമ്പോത്തറയിൽ പി എ മുഹമ്മദ്‌, തുടങ്ങിയവർ പ രിപാടികൾ ഉദ്‌ഘാടനം ചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top