23 October Friday
- നാളെ അഭിവാദ്യസദസ്സുകൾ

ജനപക്ഷ സർക്കാരിന് പിന്തുണയുമായി തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
 
കൽപ്പറ്റ
സാമൂഹ്യ ക്ഷേമ പെൻഷൻ 800  രൂപയായി  വർധിപ്പിച്ച്‌ കുടിശ്ശിക ഇല്ലാതെ വിതരണം  ചെയ്ത ഇടതുപക്ഷ സർക്കാരിന്  തൊഴിലാളികളുടെ ഐക്യദാർഢ്യം.  വെള്ളിയാഴ്‌ച  വില്ലേജ് കേന്ദ്രങ്ങളിൽ അഭിവാദ്യ സദസ്സുകൾ സംഘടിപ്പിക്കാൻ കെഎഎസ്‌കെടിയു  ജില്ലാ കമ്മിറ്റി തീരുമാനിച്ചു.  എൽഡിഎഫ്‌ അധികാരത്തിൽ വരുമ്പോൾ കേരളത്തിൽ ലഭിക്കുന്ന ക്ഷേമപെൻഷൻ 600 രൂപയായിരുന്നു. 
ആ തുക തന്നെ 14 മാസത്തെ  കുടിശ്ശികയാക്കിയാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ നിന്നു പോയത്. എൽഡിഎഫ് അധികാരത്തിൽ എത്തിയ ഉടൻ   മുഴുവൻ പെൻഷനും  കുടിശിക സഹിതം  മൂന്ന് മാസത്തിനകം കൊടുത്തു തീർത്തു.  പെൻഷൻ ഒറ്റയടിക്ക് 1000 രൂപയായി വർധിപ്പിക്കുകയും ചെയ്തു. പിന്നീട് ഓരോ വാർഷിക ബജറ്റിലും പെൻഷൻ 100 രൂപയായി വർധിപ്പിച്ചു. ഇപ്പോൾ കോവിഡ്‌  ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പെൻഷൻ 100 രൂപ വർധിപ്പിച്ചു 1400 രൂപയായി ഉയർത്തി. ഇത് കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പെൻഷൻ വർധനവാണ്.   സാമ്പത്തിക പ്രതിസന്ധിക്കിടയിലും  സർക്കാർ 84 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കിറ്റ് നൽകി. എന്നാൽ  ഈ ജനപക്ഷ സർക്കാരിനെ അട്ടിമറിക്കാനും അപവാദത്തിൽപ്പെടുത്താനുമാണ്‌ യുഡിഎഫും  ബിജെപിയും ചില വലതുപക്ഷ മാധ്യമങ്ങളുമൊയി ചേർന്ന്‌  സംഘടിതമായി ശ്രമിക്കുന്നത്‌.  പാവപ്പെട്ടവന്റെ അത്താണിയായ ഈ സർക്കാരിനെ സംരക്ഷിക്കുക എന്നത് മുഴുവൻ തൊഴിലാളികളുടെയും ബാധ്യതയാണ്.   അതേ സമയം  മഹാമാരിയുടെ കാലത്ത് പോലും ജീവിത ദുരിതം വർദ്ധിപ്പിക്കുന്ന നയങ്ങളാണ് മോഡി  സർക്കാർ നടപ്പാക്കുന്നതെന്ന്‌ യോഗം ചൂണ്ടിക്കാട്ടി.  കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ നടത്തുന്ന അഭിവാദ്യ സദസ്സുകൾ വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളോടും യൂണിയൻ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. യോഗത്തിൽ കെ ഷമീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുരേഷ് താളൂർ, എം ഡി സെബാസ്റ്റ്യൻ, വിജി ഗിരിജ,  വി  ബാവ,  വി വി രാജൻ, സിഎം അനിൽകുമാർ എന്നിവർ സംസാരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top