20 October Tuesday
ആനക്കാം പൊയില്‍- ‐കള്ളാടി -മേപ്പാടി തുരങ്കപാത

വിദഗ്‌ധസംഘം കള്ളാടി സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 

കൽപ്പറ്റ
ആനക്കാംപൊയിൽ‐കള്ളാടി ‐-മേപ്പാടി തുരങ്കപാത അവസാനിക്കുന്ന കള്ളാടിയിൽ വിദഗ്‌ധ സംഘം സന്ദർശിച്ചു.  സാങ്കേതിക പഠനത്തിന്റെ ഭാഗമായാണ്‌ പൊതുമരാമത്ത് വകുപ്പിന്റെയും കൊങ്കൺ റെയിൽവേ കോർപറേഷന്റെയും സംയുക്തസംഘം ‌   ബുധനാഴ്‌ച  കള്ളാടിയിലെത്തിയത്‌. 6.8 കിലോമീറ്റർ ദൂരം വരുന്ന തുരങ്കപാത കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സ്വർഗംകുന്നിൽ നിന്നാണ് ആരംഭിക്കുന്നത്. പഠനത്തിന് തുടക്കം കുറിച്ച് ജോർജ് എം തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ വിദഗ്ദ സംഘം ചൊവ്വാഴ്ച ആനക്കാംപൊയിലിലെ മറിപ്പുഴ സന്ദർശിച്ചിരുന്നു. തുടർന്നുള്ള പരിശോധനക്കായാണ് കള്ളാടിയിലെത്തിയത്. 
മറിപ്പുഴയിൽ വനഭൂമിയിൽ സർവേ നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് അധികൃതർ ബുധനാഴ്ച ഡിഎഫ്ഒക്ക് അപേക്ഷ നൽകി. തുരങ്കപാത തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങൾ തിട്ടപ്പെടുത്തികഴിഞ്ഞാൽ സർവേ നടപടികൾ ആരംഭിക്കുമെന്ന് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനിയർ (റോഡ്‌സ്) കെ വിനയരാജ് പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം   വയനാട് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ (റോഡ്‌സ്) ഹരീഷ്, കെആർസിഎൽ സീനിയർ സെക്ഷൻ എൻജിനിയർ മുരളിധർ, 'ക്യുമാക്‌സ്' കൺസൾട്ടൻസി ടെക്നിക്കൽ അസിസ്റ്റന്റ് അശ്വിൻ ജാദവ് എന്നിവരും  സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top