16 December Monday
രാത്രിയാത്രാ നിരോധനം

ഡിവൈഎഫ‌്ഐയുടെ പ്രതിഷേധ ജ്വാല

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം തുടരുന്നതിനെതിരെ ഡിവൈഎഫ്ഐ ബത്തേരിയിൽ നടത്തിയ പ്രതിഷേധ ജ്വാല

ബത്തേരി
ദേശീയപാത 766ൽ പത്ത‌് വർഷത്തോളമായി തുടരുന്ന രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടും ദേശീയപാത മുഴുവൻ സമയവും അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും ഡിവൈഎഫ‌്ഐ ബത്തേരി ബ്ലോക്ക‌് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും ജ്വാല തെളിയിക്കലും നടത്തി. രാത്രിയാത്ര പുന:സ്ഥാപിക്കുന്നതിന‌് കേന്ദ്ര സർക്കാറും കർണാടക സർക്കാറും അനുകൂല നടപടികൾ സ്വീകരിക്കണമെന്നും പ്രശ‌്നത്തിൽ വയനാട‌് എംപി  രാഹുൽഗാന്ധി തുടരുന്ന നിസംഗത അവസാനിപ്പിക്കണം എന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ‌് സെക്രട്ടറി ലിജൊ ജോണി ഉദ‌്ഘാടനം ചെയ‌്തു. കെ വൈ നിധിൻ അധ്യക്ഷനായി. എം എസ‌് ഫെബിൻ സ്വാഗതവും കെ സുർജിത്ത‌് നന്ദിയും പറഞ്ഞു. നിധീഷ‌് സോമൻ, കെ അനീഷ‌്, ടി പി ഋതുശോഭ‌്, വിനീഷ‌് കുപ്പാടി എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top