19 September Sunday
- ജാഗ്രത പാലിക്കാൻ നിർദേശം

മഴ കനക്കുന്നു, 
ഭീതിയും

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

                                               

 
കൽപ്പറ്റ
  ജില്ലയിൽ മഴ ശക്തിപ്പെട്ടതിനാൽ വാർഡ്തലത്തിൽ മുൻകരുതലെടുക്കാൻ  കലക്ടർ നിർദേശംനൽകി.  കാലവർഷം ഒരുക്കങ്ങൾ വിലയിരുത്താൻ  ചേർന്ന യോഗത്തിലാണ് നിർദേശം.  താഴ്ന്ന പ്രദേശങ്ങളിലുള്ളവർ, പുഴയോരങ്ങൾ,  ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള  പ്രദേശങ്ങളിലുമുള്ളവർ തുടങ്ങിയവർ അതീവ ജാഗ്രത പാലിക്കണം. തദ്ദേശ സ്ഥാപനങ്ങളും മറ്റ് സർക്കാർ സംവിധാനങ്ങളും തയ്യാറെടുപ്പ്‌ നടത്തണം. ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുളള നടപടിയെടുക്കണം. എമർജൻസി കിറ്റുകൾ, എലിപ്പനി പ്രതിരോധത്തിനുളള മരുന്നുകൾ എന്നിവയും സജ്ജമാക്കണം.  
  ക്യാമ്പുകളിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാൽ  പ്രത്യേകം വാക്‌സിനേഷനുള്ള സൗകര്യമൊരുക്കണം. ഇതിനായി  വാക്‌സിനേഷൻ പ്ലാൻ തയ്യാറാക്കണം.  മുഴുവൻ റിസോർട്ടുകളും  ഹോംസ്റ്റേകളും താമസക്കാരെ കുറിച്ചുള്ള വിവരം നൽകണം. ജില്ലാ എമർജൻസി ഓപ്പറേറ്റിങ് സെന്റർ തയ്യാറാക്കിയ  സ്‌പ്രെഡ് ഷീറ്റിലാണ് നൽകേണ്ടത്.  രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ കണക്ക്‌ ശേഖരിക്കാനും കലക്ടർ നിർദേശിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top