25 July Sunday

സിപിഐ എം പ്രതിഷേധ സായാഹ്നം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
കൽപ്പറ്റ
   പെട്രോൾ–-ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച്  സിപിഐ എം   ഇരുളം ലോക്കൽ കമ്മിറ്റി ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഇരുളം ലോക്കൽ കേന്ദ്രത്തിലെ പ്രതിഷേധ സായാഹ്നം ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു.  ജില്ലാ കമ്മിറ്റിയംഗം  രുക്മിണി സുബ്രഹ്മണ്യൻ  സംസാരിച്ചു. ഇരുളം ലോക്കലിലെ 12 ബ്രാഞ്ച് കേന്ദ്രങ്ങളിലാണ് പ്രതിഷേധ സായാഹ്നം.  ഏരിയാ കമ്മിറ്റി അംഗം കെ എസ്‌ ഷിനു, ലോക്കൽ സെക്രട്ടറി ഷാജഹാൻ, ടി ആർ  രവി, ബ്രാഞ്ച് സെക്രട്ടറിമാരായ റിയാസ്, ദിനേശൻ, കെ സി  പൗലോസ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top