14 November Thursday

വിവാഹ വാഗ്ദാനം നൽകി പീഡനം: ബംഗളൂരു സ്വദേശി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

 

മാനന്തവാടി
യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും അഞ്ച‌് ലക്ഷത്തോളം രൂപ  കവരുകയും ചെയ്ത കേസിൽ ബംഗളൂരു സ്വദേശിയായ യുവാവിനെ തിരുനെല്ലി പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. ബംഗളൂരു അന്തർഹള്ളി ഇൻഡസ്ട്രിയൽ ഏരിയയിലെ  റിസ്വാൻ ബാഷയെയാണ‌് (31)  കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്നും അറസ‌്റ്റ‌് ചെയ‌്തത‌്. തിരുനെല്ലി പൊലീസ‌് സ‌്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിപ്രകാരമാണ‌് കേസ‌് എടുത്തത‌്. 
വിവാഹ വാഗ്ദാനം നൽകി  നിരവധി തവണ പീഡിപ്പിക്കുകയും  പലതവണകളായി അഞ്ച‌് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുമായിരുന്നു പരാതി.  കഴിഞ്ഞ ആറുമാസമായി  റിസ്വാന്റെ വിവരങ്ങളൊന്നും ഇല്ലാതായതോടെയാണ‌് യുവതി പരാതി നൽകിയത‌്.  പൊലീസ‌് കേസെടുത്ത് അന്വേഷണമാരംഭിച്ചയുടൻ പ്രതി ഒളിവിൽ പോയി. ബംഗളൂരിൽ പല മേൽവിലാസങ്ങളിൽ മാറി മാറി താമസിക്കുന്ന ഇയാളെ തീവ്രശ്രമത്തിനൊടുവിലാണ‌്  പൊലീസ‌് പിടികൂടിയത‌്.  തിരുനെല്ലി എസ്ഐ രജീഷ് തെരുവത്ത് പീടിക, കെ ജെ ഷമ്മി, എം ആർജിതിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ‌്റ്റ‌്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ‌് ചെയ‌്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top