08 July Wednesday

- നിർമിച്ചത്‌ എൻഎസ്‌എസ്‌ മാസ്‌കുകൾ റെഡിയാണ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
മാനന്തവാടി
പൊതുപരിക്ഷയ്‌ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി എൻഎസ്‌എസ്‌ മാസ്‌കുകൾ തയ്യാറാക്കി. കൽപ്പറ്റ, മാനന്തവാടി, ബത്തേരി, പുൽപ്പള്ളി എൻഎസ്‌എസ്‌ ക്ലസ്‌റ്ററുകളാണ്‌ മൂന്ന്‌ താലൂക്കിലേക്കും ആവശ്യമായ മാസ്‌കുകൾ തയ്യാറാക്കിയത്‌. മനന്തവാടി  ക്ലസ്റ്ററിലെ വളണ്ടിയർമാർ തയ്യാറാക്കിയ മാസ്ക്കുകൾ മാനന്തവാടി ക്ലസ്റ്റർ കൺവീനർ  കെ രവീന്ദ്രൻ ഒ ആർ കേളു എംഎൽഎയ്‌ക്ക് കൈമാറി. വിതരണത്തിനായി  ബിആർസി കോർഡിനേറ്റർ കെ എ മുഹമ്മദലിയെ ഏൽപ്പിച്ചു. മാനന്തവാടി ക്ലസ്റ്റർലെ 11 സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ    11000 മാസ്ക്കുകളാണ് നിർമിച്ചത്‌.  മാനന്തവാടി മുൻസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി ബിജു സംസാരിച്ചു.
ബത്തേരി ബ്ലോക്കിലെ കുട്ടികൾക്കായി  എൻഎസ്എസ് പുൽപ്പള്ളി ക്ലസ്റ്റർലെ വളണ്ടിയർമാർ  തയ്യാറാക്കിയ മാസ്കുകൾ ബത്തേരി നഗരസഭ ചെയർമാൻ ടി എസ് സാബു എൻഎസ്എസ് ജില്ലാ കൺവീനർ കെ എസ് ശ്യാലിൽനിന്നും ഏറ്റുവാങ്ങി.  സമഗ്ര ശിക്ഷാ ബത്തേരി ബ്ലോക്ക് പ്രൊജക്ടർ കോ–-ഡിനേറ്റർ ടി രാജന് കൈമാറി. സമഗ്രശിക്ഷ  ജില്ലാ പ്രോഗ്രാം ഓഫീസർ ഒ പ്രമോദ്, ട്രെയിനർമാരായ കെ ആർ ഷാജൻ, ബി അജികുമാർ, ടി കെ ബിനോയ്, എൻഎസ്എസ് പുൽപ്പള്ളി ക്ലസ്റ്റർ കൺവീനർ  എ വി രജീഷ്  എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top