ഗൂഡല്ലൂർ
കുന്നൂർ വണ്ടാറ പേട്ട സ്വകാര്യ വ്യക്തിയുടെ 30 അടിയുള്ള ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടുപോത്ത് വീണു. കുടിവെള്ളം തേടിയെത്തിയപ്പോൾ കിണറ്റിൽ വീണതാകാമെന്ന് കരുതുന്നു. തോട്ടത്തിൽ ജോലിക്ക് എത്തിയവരാണ് ബുധൻ പകൽ 12ഓടെ കിണറ്റിൽ കാട്ടുപോത്തിനെ കണ്ടത്. വനം ഉദ്യോഗസ്ഥർ രണ്ട് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷം രാത്രി പത്തോടെയാണ് കാട്ടുപോത്തിനെ രക്ഷിച്ചത്. വേനൽ ശക്തമായതോടെ കുടിവെള്ളവും തീറ്റയും തേടി വന്യമൃഗങ്ങൾ ഗ്രാമങ്ങളിൽ എത്തുന്നത് പതിവായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..