ഗൂഡല്ലൂർ
മുതുമല ആന ക്യാമ്പ് നന്നാക്കാൻ ഏഴുകോടി അനുവദിച്ചതായി തമിഴ്‌നാട് വനംമന്ത്രി മതിവേന്ദൻ പറഞ്ഞു. മന്ത്രിയായശേഷം മുതുമല സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. മുതുമല കടുവാകേന്ദ്രത്തിലുള്ള കളച്ചെടികൾ, പാർത്തീനിയം ചെടികൾ എന്നിവ നശിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി സംസാരിച്ചു. മുതുമലയിൽ വീണ്ടും ആന സവാരി തുടങ്ങും. പത്തുവർഷത്തിനു മുകളിൽ ജോലിയെടുക്കുന്നവർക്ക് ജോലി കയറ്റം പരിശോധിക്കും. മുക്കുരുത്തി നാഷണൽ പാർക്കിലെ വരയാടുകളെ സംരക്ഷിക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. വളർത്തുന്ന ആനകളെയും ക്യാമ്പും പരിസരങ്ങളും മന്ത്രി സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..