27 September Sunday

2000 ആദിവാസി ഊരുകളിൽ ഭരണഘടനാ ആമുഖം വായിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
കൽപ്പറ്റ
സംസ്ഥാന സാക്ഷരതാ മിഷൻ  30 വരെ സംസ്ഥാനത്ത് നടത്തുന്ന ഭരണഘടനാ സാക്ഷരത പദ്ധതിയുടെ ഭാഗമായി  ജില്ലയിൽ ശനിയാഴ്‌ച   2000  ആദിവാസി ഊരുകളിൽ ഭരണഘടനയുടെ ആമുഖം വായിക്കും.  ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഇൻസ്ട്രക്ടർമാരും ജനപ്രതിനിധികളും ഊരുകൂട്ടം മൂപ്പന്മാരും പ്രേരക്മാരും പ്രൊമോട്ടർമാരും നേതൃത്വം കൊടുക്കും. കൽപ്പറ്റ നഗരസഭയിലെ നെടുനിലം ഊരിൽ സി കെ ശശീന്ദ്രൻ എംഎൽഎയും  പനമരം പഞ്ചായത്തിലെ ആര്യന്നൂർ ഊരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമയും മാനന്തവാടി നഗരസഭയിൽ പൊലമൊട്ടം ഊരിൽ നഗരസഭാ ചെയർമാൻ വി ആർ പ്രവീജും   ബത്തേരിയിലെ വെള്ളപ്പാട്ട് ഊരിൽ ചെയർമാൻ ടി എൽ സാബുവും കൽപ്പറ്റ നഗരസഭയിൽ ഓടമ്പം  കോളനിയിൽ ചെയർപേഴ്‌സൺ സനിത ജഗദീഷും  മാനന്തവാടി ബ്ലോക്കിൽ മുള്ളൻകൊല്ലി കോളനിയിൽ ബ്ലോക്ക് പ്രസിഡണ്ട് ഗീത ബാബുവും ബത്തേരി ബ്ലോക്കിലെ തൊടുവെട്ടി കോളനിയിൽ പ്രസിഡണ്ട് ലതശശിയും പനമരം ബ്ലോക്കിൽ പുൽപ്പള്ളി കരിമ്പന  കോളനിയിൽ ബ്ലോക്ക് പ്രസിഡണ്ട് ടി  എസ് ദ്വിലീപ് കുമാറും കൽപ്പറ്റ ബ്ലോക്കിലെ കല്ലുമല റാട്ടക്കൊല്ലി കോളനിയിൽ ബ്ലോക്ക് പ്രസിഡണ്ട് ഉഷ തമ്പിയും പൊഴുതന ഇംഎംഎസ് കോളനിയിൽ ആദിവാസി ഊരുകൂട്ടം മൂപ്പൻ ബാലകൃഷ്ണനും ഭരണഘടനയുടെ ആമുഖം വായിച്ചു കൊടുക്കും.   എല്ലാ ഗ്രാമപഞ്ചായത്തിലും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ വായന ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക നായകന്മാരും പരിപാടിയിൽ പങ്കെടുക്കും.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top