27 September Sunday
ബത്തേരിയിൽ 1122 കുടുംബങ്ങൾക്ക്‌ വീട്‌

സ്വപ്‌ന സാഫല്യത്തിൽ അവർ ഒത്തുചേർന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
ബത്തേരി
സ്വന്തമായി വീടെന്ന സ്വപ്നം സഫലമായതിന്റെ ആഹ്ളാദവുമായി ബത്തേരി നഗരസഭയിൽ ലൈഫ‌് പി എംഎ വൈ ഗുണഭോക്താക്കളും കുടുംബാംഗങ്ങളും ഒത്തുചേർന്നു.  കഴിഞ്ഞ നാല‌് വർഷത്തിനിടെ നഗരസഭയിലെ 35 വാർഡുകളിലായി 1122 ഭവനങ്ങളാണ‌് പാവപ്പെട്ടവർക്കായി അനുവദിച്ചത‌്. 
ഇതിൽ 420 വീടുകളുടെ നിർമാണം കഴിഞ്ഞ‌് ഗുണഭോക്താക്കൾ താമസവും തുടങ്ങി. 475 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഇതിന‌് പുറമെ വിവിധ പദ്ധതികളിൽ അനുവദിക്കപ്പെട്ടതും പാതിവഴിയിൽ നിർമാണം നിലച്ചതുമായ 105 വീടുകളും ലൈഫിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കി. ലൈഫ‌് പദ്ധതിക്കായി നഗരസഭ ഇതുവരെ ചെലവഴിച്ചത‌് 26.66 കോടി രൂപയാണ‌്. വ്യാഴാഴ‌്ച രാവിലെ നഗരസഭ ടൗൺഹാളിൽ ആരംഭിച്ച കുടുംബസംഗമത്തിൽ നൂറുകണക്കിന‌് ഗുണഭോക്താക്കളാണ‌് കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്തത‌്. 
കുടുംബസംഗമത്തിനൊപ്പം നടത്തിയ അദാലത്തിൽ ഇരുപതോളം സർക്കാർ വകുപ്പുകളുടെയും ബാങ്കുകളുടെയും ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തത‌് ഗുണഭോക്താക്കൾക്ക‌് സഹായകമായി. നഗരസഭ ചെയർമാൻ ടി എൽ സാബു ഉദ‌്ഘാടനം ചെയ‌്തു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി കെ സഹദേവൻ അധ്യക്ഷനായി. നഗരസഭ സെക്രട്ടറി അലി അസ‌്ഹർ റിപ്പോർട്ട‌് അവതരണം നടത്തി. ഹെൽത്ത‌് ഇൻസ‌്പെക്ടർ കെ സന്തോഷ‌്കുമാർ പ്ലാസ‌്റ്റിക‌് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
സ്ഥിരം സമിതി ചെയർപേഴ‌്സൺമാരായ എൽസി പൗലോസ‌്, ബാബു അബ്ദുറഹിമാൻ, കൗൺസിലർമാരായ വി കെ  ജോസ‌്, എം കെ സാബു, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ പി സാജിത, ലൈഫ‌് മിഷൻ ജില്ലാ കോർഡിനേറ്റർ സിബി വർഗീസ‌്, കൃഷി ഓഫീസർ ടി എസ‌് സുമിന, ടിഡിഒ സി ഇസ‌്മായിൽ, പിഎംഎവൈ കോർഡിനേറ്റർ കെ നവാസ‌്, എം വിൽഫ്രഡ‌്, ജോമോൻ ജോർജ‌് എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top