25 November Wednesday

മുള്ളൻകൊല്ലിയിൽ എൽഡിഎഫ് മുന്നേറ്റം

സ്വന്തം ലേഖകൻUpdated: Monday Nov 23, 2020

                    

 
ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ്‌ മുള്ളൻകൊല്ലിയിലെ യുഡിഎഫ്‌ ക്യാമ്പ്‌. കേരള കോൺഗ്രസ്‌ എമ്മിന്‌ ഏറെ സ്വാധീനമുള്ള മുള്ളൻകൊല്ലിയിൽ ഇക്കുറി യുഡിഎഫിന്‌ കാലിടറും. അവരുടെ കൂടി സഹായത്തോടെയായിരുന്നു മുള്ളൻകൊല്ലിയിൽ യുഡിഎഫ്‌ വിജയം. കേരള കോൺഗ്രസ്‌ എമ്മിലെ ഗോൾഡ ടീച്ചറാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. നേരത്തെ സ്ഥാനാർഥി നിർണയം നടത്തി  പ്രചാരണ രംഗത്ത് ഏറെ മുന്നിലാണ്‌ എൽഡിഎഫ്‌. 
മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിലെ 21 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഡിവിഷനിൽ പാടിച്ചിറ, മുള്ളൻകൊല്ലി,  ഇരുളം ബ്ലോക്ക് ഡിവിഷനുകൾ ഉൾപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെറിയ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഈ ഡിവിഷനുകൾ യുഡിഎഫ് നേടിയത്. കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് ഡിവിഷനെ അവഗണിച്ചതിൽ വോട്ടർമാർക്കിടയിൽ കടുത്ത അമർഷമുണ്ട്.
        എൽഡിഎഫിൽനിന്ന് കേരള കോൺഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ഗോൾഡ ടീച്ചർ(45) പെരിക്കല്ലൂർ മുകളേൽ കുടുംബാംഗമാണ്. എം എ, ബിഎഡ്, എച്ച്ഡിസി യോഗ്യതയുള്ള ടീച്ചർ 
ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യും. പട്ടാണികൂപ് സെന്റ് തോമസ് യുപി സ്കൂൾ അധ്യാപിക കൂടിയാണ്‌. പൊതുപ്രവർത്തനത്തിലെ വിപുലമായ സുഹൃദ്‌ബന്ധം വിജയത്തിന് മുതൽക്കൂട്ടാകുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. 
      മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ ബീന ജോസ് കരുമാംകുന്നേൽ (44) ആണ് യുഡിഎഫ് സ്ഥാനാർഥി.     ആശ ഷാജിയാണ്‌ ബിജെപി സ്ഥാനാർഥി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top