05 August Wednesday

ഉപജില്ലയിൽ ബത്തേരി ദ്വാരക സേക്രഡ്‌ഹാർട്ടിന്‌ കിരീടം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

 മാനന്തവാടി

ശാസ്‌ത്രത്തിന്റെ  അത്ഭുതങ്ങൾ അവസാനിക്കുന്നില്ല. പുതിയ കണ്ടുപിടുത്തങ്ങളിലേക്കും കാഴ്‌ച്ചകളിലേക്കും  വഴിതെളിച്ച്‌  ജില്ലാ സ്‌കൂൾ ശാസ്‌ത്രമേളക്ക്‌ സമാപനം. രണ്ട്‌ ദിവസങ്ങളിലായി ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന മേളയിൽ 309 പോയിന്റ്‌ നേടി ദ്വാരക സേക്രഡ്‌ ഹാർട്ട്‌ ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 241 പോയിന്റ്‌ പോയിന്റ്‌ നേടി മീനങ്ങാടി ജിഎച്ച്‌എസ്‌എസ്‌ രണ്ടാമതും 215 പോയിന്റുമായി നടവയൽ സെന്റ്‌ തോമസ്‌ മൂന്നാമതുമായി. നാലാം സ്ഥാനത്തുള്ള മാനന്തവാടി ജിവിഎച്ച്‌എസ്‌എസ്‌ 210 പോയിന്റ്‌ നേടി. 
സബ്‌ജില്ലാതലത്തിൽ 1440 പോയിന്റുമായി ബത്തേരി കിരീടം ചൂടി. നാല്‌ പോയിന്റിന്റെ വ്യത്യാസത്തിൽ മാനന്തവാടി രണ്ടാമതായി. വൈത്തിരി 1203 പോയിന്റ്‌ നേടി. 
സമാപന സമ്മേളനം ജില്ലാപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ ദേവകി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാ ഉപാധ്യക്ഷ
ശോഭ രാജൻ സമ്മാന ദാനം നിർവഹിച്ചു. ഡിഡിഇ ഇബ്രാഹിം തോണിക്കര അധ്യക്ഷനായി. ശാരദ സജീവൻ, ലില്ലി കുര്യൻ, സ്മിത അനിൽകുമാർ, ശോഭന യോഗി, ടി എം ഓമന, ബിന്ദു സന്തോഷ്, കെ ജി ജോൺസൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top