15 November Friday

മെഡിക്കൽ കോളേജ്‌ നിർമാണം ഡിസംബറിൽ: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

 

കൽപ്പറ്റ
വയനാട്‌ മെഡിക്കൽ കോളേജ്‌  നിർമാണ പ്രവൃത്തി ഡിസംബറിൽ ആരംഭിക്കാനാവുമെന്ന്‌ ആരോഗ്യവകുപ്പ്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. 2021 ൽ മെഡിക്കൽ കോളേജിൽ അഡ്മിഷൻ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  മെഡിക്കൽ കോളേജ്‌ നിർമാണത്തിനായി ഏറ്റെടുക്കുന്ന ചേലോട്‌ എസ്‌റ്റേറ്റ്‌ ഭൂമി സന്ദർശിച്ചതിന്‌ ശേഷമാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. 
  മെഡിക്കൽ കോളേജ്‌ നിർമിക്കുന്നതിനായി  മുഖ്യമന്ത്രിയുടെ നിർദേശവും ധനകാര്യവകുപ്പിന്റെ വലിയ പിന്തുണയും ഉണ്ട്‌. 615 കോടിയുടെ ഭരണാനുമതി  നേരത്തെ ലഭിച്ചിരുന്നു. കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ച്‌ നിർമാണ പ്രവൃത്തി തുടങ്ങാൻ കഴിയും.  ഡിപിആർ സമർപ്പിക്കുന്ന മുറയ്‌ക്ക്‌  കിഫ്‌ബിയിൽനിന്ന്‌ ആവശ്യമുള്ള തുക ലഭിക്കുമെന്നാണ്‌ കരുതുന്നത്‌.   മടക്കിമലയിലെ ഭൂമി നിർമാണപ്രവർത്തനങ്ങൾ നടത്താൻ യോഗ്യമല്ലെന്ന്‌ ജിയോളജി വകുപ്പ്‌ കണ്ടെത്തിയതിനാലാണ്‌  ചേലോട്‌ എസ്‌റ്റേറ്റ്‌ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്‌. ഈ ഭൂമിയിൽ സാമൂഹികാഘാത പഠനം നടത്തി യോഗ്യമാണെന്ന്‌ ജിയോളജി വകുപ്പ്‌ കണ്ടെത്തിയിട്ടുണ്ട്‌. നവംബർ പകുതിയോട് കൂടി അക്വിസിഷൻ നടപടികൾ പൂർത്തിയായി ഭൂമി കൈമാറി കിട്ടും. 
വയനാടിന്റെ അന്തരീക്ഷത്തിനിണങ്ങുന്ന നിർമാണങ്ങളാണ്‌ നടത്തുക.  മെഡിക്കൽ കോളേജിന്റെ മാസ്‌റ്റർപ്ലാൻ തയ്യാറാക്കുന്നതിന്‌ ഇൻകലിനെ നേരത്തെചുമതലപ്പെടുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.  സി കെ ശശീന്ദ്രൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ഉഷാകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക, വൈത്തിരി തഹസിൽദാർ  ടി പി അബ്ദുൾ ഹാരിസ്, ഡിപിഎം ബി അഭിലാഷ്, എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top