പനവല്ലി
പുഴക്കര കോളനിയിലെ ആതിരയും ഭയത്തിലാണ്. കടുവയെ കൺമുന്നിൽ കണ്ടതിന്റെ ഞെട്ടലിലാണ്. വ്യാഴം രാത്രി ഒമ്പതോടെ ഭർത്താവ് ദിലീപിനൊപ്പം ഭക്ഷണം കഴിച്ച് മൂന്നുവയസ്സുകാരൻ മകൻ അനിരുദ്ധിനെ ഉറക്കാനൊരുങ്ങുമ്പോഴാണ് അയൽവാസിയായ കയമയുടെ വീട്ടിൽനിന്ന് നിലവിളി കേട്ടത്. പുറത്തിറങ്ങിയ ആതിര കണ്ടത് കയമയുടെ വീടിന്റെ മുറ്റത്തുനിന്ന് കടുവ പുറത്തേക്ക് ഓടുന്നതാണ്. ഭയന്ന് വീടിനകത്തേക്ക് ഓടിക്കയറി. നാട്ടുകാർ ഓടിക്കൂടിയശേഷമാണ് ആതിരയും ഭർത്താവും പുറത്തേക്കിറങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..