27 September Tuesday

മയക്കുമരുന്ന്‌ കടത്ത്:‌ നാലുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
കൽപ്പറ്റ/ബത്തേരി
ജില്ലയിൽ മയക്കുമരുന്നുമായി രണ്ടിടങ്ങളിലായി നാലുപേരെ പിടികൂടി. മുത്തങ്ങയിൽ രണ്ട്‌ യുവാക്കളെ എക്‌സൈസും മറ്റു രണ്ടുപേരെ കൽപ്പറ്റയിൽ പൊലീസുമാണ്‌ പിടികൂടിയത്‌. 
മുത്തങ്ങ എക്‌സൈസ്‌ ചെക്‌പോസ്‌റ്റിൽ വാഹന പരിശോധനക്കിടെ എംഡിഎംഎയും കഞ്ചാവുമായാണ്‌ യുവാക്കൾ പിടിയിലായത്‌. കോഴിക്കോട്‌ മാങ്കാവ്‌ സ്വദേശി അബ്ദുൾ ഫാഹിം (22), കീഴ്‌പ്പയ്യൂർ സ്വദേശി ചെറുവട്ടാട്‌ ശ്രീറാം (25) എന്നിവരാണ്‌ വ്യാഴം രാവിലെ പിടിയിലായത്‌. അബ്ദുൾ ഫാഹിമിൽനിന്ന്‌ നാല്‌ ഗ്രാം എംഡിഎംഎയും ശ്രീറാമിൽനിന്ന്‌ 25 ഗ്രാം കഞ്ചാവും കണ്ടെടുത്തു‌. എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ്‌ ഇവർ വലയിലായത്‌.
പുതുപ്പാടി എലോക്കര പുറ്റേൻകുന്ന് വീട്ടിൽ പി കെ  മുഹമ്മദ് ഫാസിദ് (23), താമരശേരി, കുടുക്കിലുമ്മാരം കയ്യേലിക്കൽ വീട്ടിൽ പി കെ അനൂപ് (36) എന്നിവരാണ് കൽപ്പറ്റയിൽ പിടിയിലായത്. 12 ഗ്രാം എംഡിഎംഎയും 23 ഗ്രാം കഞ്ചാവും ഇവരിൽനിന്ന്‌ കണ്ടെടുത്തു. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിലെ പൊലീസ് സേനാംഗങ്ങളും കൽപ്പറ്റ എസ് ഐ ബിജു ആന്റണിയും സംഘവും സംയുക്തമായി കൽപ്പറ്റ ജനമൈത്രി ജങ്‌ഷനിൽ വ്യാഴം പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.   പ്രതികൾക്കെതിരെ എൻഡിപിഎസ് വകുപ്പുപ്രകാരം കേസെടുത്തു. ഇവരുടെ കണ്ണികളെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.  വരും ദിവസങ്ങളിൽ കൂടുതലിടങ്ങളിൽ വാഹന പരിശോധന ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top