20 October Tuesday

വൈത്തിരി താലൂക്ക് സ്കൂൾ ടീച്ചേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി നാളെ പ്രവർത്തനം തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

 

കൽപ്പറ്റ
വൈത്തിരി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്നവരും, സ്ഥിരതാമസക്കാരുമായ അധ്യാപകർക്ക് വേണ്ടി വൈത്തിരി താലൂക്ക് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു.  24ന് 11 മണിക്ക്‌ സഹകരണ ദേവസ്വം   മന്ത്രി കടകംപള്ളി സുരേന്ദ്രൻ  ഓൺലൈനായി  സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ   വാർത്താസമ്മേളനത്തിൽ അറിയിച്ചു.  സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. 1 മുതൽ 12 വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന ഗവൺമെന്റ്‌, എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് വേണ്ടിയാണ് സൊസൈറ്റി പ്രവർത്തിക്കുക.  വൈത്തിരി താലൂക്ക് പരിധിയിലെ 92 വിദ്യാലയത്തിലെ രണ്ടായിരത്തിൽപരം അധ്യാപകർക്ക് സൊസൈറ്റിയുടെ സേവനങ്ങൾ ലഭ്യമാകും. സഹകരണ സംഘം രജിസ്ട്രേഷൻ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ആകർഷകമായ പലിശ നിരക്കിൽ നിക്ഷേപം സ്വീകരിക്കൽ, വിവിധതരം വായ്പകൾ, ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്കീമുകൾ, വ്യത്യസ്തങ്ങളായ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ എന്നിവയാണ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. കൽപ്പറ്റ മാരിയമ്മൻ ക്ഷേത്രത്തിനു സമീപം വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ വൈകുന്നേരം 3 മണി മുതൽ 6 മണി വരെയാണ് സൊസൈറ്റി പ്രവർത്തിക്കുക. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് സൊസൈറ്റി എംബ്ലം പ്രകാശനം ചെയ്യും. പി ഗഗാറിൻ, സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാർ എം സജീർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ പി എസ് രാമനാഥൻ എന്നിവർ നിക്ഷേപം ഏറ്റുവാങ്ങും.സ്വാഗതസംഘം ചെയർമാൻ എം മധു, സ്വാഗതസംഘം കൺവീനറും ചീഫ് പ്രമോട്ടറുമായ  കെ ടി വിനോദൻ,  പ്രമോട്ടിങ് കമ്മിറ്റി അംഗങ്ങളായ പി ജെ ബിനേഷ്, എ ജനാർദ്ദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top