31 October Saturday

കൊലപാതക രാഷ‌്ട്രീയം: ഇന്ന‌് പ്രതിഷേധ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020
ബത്തേരി
കോൺഗ്രസ‌ിന്റെ കൊലപാതക രാഷ‌്ട്രീയത്തിനെതിരെ അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനമായ ബുധനാഴ‌്ച സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ ആറ്‌ ഏരിയാകേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ‌്മ നടത്തും.    വെഞ്ഞാറമൂട‌ിലെ പാർടി പ്രവർത്തകരായ മിഥിലാജിന്റെയും ഹഖ‌് മുഹമ്മദിന്റെയും കൊലപാതകത്തിലും സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുന്നതിനുള്ള അക്രമ സമരങ്ങളിലും പ്രതിഷേധിച്ചാണ‌് വൈകീട്ട‌് നാല‌് മുതൽ ആറ‌് വരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌. ബത്തേരി സ്വതന്ത്രമൈതാനിയിൽ പാർടി നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്ന കൂട്ടായ‌്മ  ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ‌്ഘാടനം ചെയ്യും. കൽപ്പറ്റയിൽ  - സി കെ ശശീന്ദ്രൻ എംഎൽഎ, ചുണ്ടേൽ - പി വി സഹദേവൻ, 
വെള്ളമുണ്ടയിൽ - എ എൻ പ്രഭാകരൻ,   മാനന്തവാടി - കെ റഫീഖ് പുൽപ്പള്ളിയിൽ  - വി വി ബേബി എന്നിവർ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top