19 September Thursday

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് വിതരണം 31 വരെ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

 

കൽപ്പറ്റ
അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭ്യമാകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (പരിഷ്‌കരിച്ച ആർഎസ്ബിവൈ പദ്ധതി)യുടെ കാർഡ് വിതരണം ആഗസ്റ്റ് 31 ന് അവസാനിക്കും.  താലൂക്കടിസ്ഥാനത്തിൽ കാർഡ് പുതുക്കുന്നതിനായി കൽപ്പറ്റ മുണ്ടേരി റോഡിലെ ശിശുമന്ദിരത്തിലും ബത്തേരി മുനിസിപ്പൽ ഹാളിലും മാനന്തവാടി ടൗൺഹാളിലും  സൗകര്യമുണ്ട്.  കണിയാമ്പറ്റ പഞ്ചായത്തിൽ 24 മുതൽ 28 വരെയും  പൂതാടി പഞ്ചായത്തിൽ 23 മുതൽ 27 വരെയും  കാർഡ് പുതുക്കുന്നതിനുള്ള സൗകര്യമുണ്ട്. പുതിയ പദ്ധതിയിൽ അംഗത്വം നേടുന്നതിനായി 2019 മാർച്ച് 31 വരെ സാധുതയുണ്ടായിരുന്ന ആർഎസ്ബിവൈ കാർഡ്പ്രധാനമന്ത്രിയുടെ കത്ത്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുമായി കുടുംബത്തിലെ ഒരംഗം  പഞ്ചായത്തിലെ, താലൂക്കിലെ കാർഡ് വിതരണ കേന്ദ്രത്തിൽ എത്തണം. കുടുംബത്തിലെ മറ്റംഗങ്ങൾക്കുള്ള കാർഡ് ഇതോടൊപ്പം വിതരണം ചെയ്യും.  പദ്ധതിയിൽ ചേരുന്നതിന് കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല.  ഓരോ അംഗത്തിനും  പ്രത്യേകം പേപ്പർ കാർഡ് ലഭിക്കും.  50 രൂപയാണ്  ഒരു കുടുംബത്തിന് രജിസ്‌ട്രേഷൻ ഫീസ്.പട്ടികവർഗ്ഗ കുടുംബങ്ങൾക്ക്‌ രജിസ്‌ട്രേഷൻ ഫീസ്  ഇല്ല. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും അറിയിപ്പുകൾക്കും പഞ്ചായത്തുമായോ പഞ്ചായത്തിലെ കുടുംബശ്രീയുമായോ ബന്ധപ്പെടാം.ഫോൺ: 04936 204995, 9526646383, 8606357473.
 
പ്രധാന വാർത്തകൾ
 Top